തീ കെടുത്താന്‍ ഒരു ബ്ലാങ്കറ്റ് കൊണ്ട് ഗ്യാസ് സിലിണ്ടര്‍ മൂടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നാലെ സിലിണ്ടര്‍ പൊട്ടിത്തെറിച്ചു.
കൊച്ചി: ആലുവയില്‍ വീടിനുള്ളില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. കരോതുകുഴിയിലെ അഡ്വ ശംസുവിന്റെ വീട്ടിലാണ് അപകടമുണ്ടായത്. പുതിയ സിലിണ്ടര്‍ പിടിപ്പിക്കുന്നതിനിടെ വ്യാഴാഴ്ച രാവിലെ ആറ് മണിയോടെ തീപിടിക്കുകയും പിന്നാലെ പൊട്ടിത്തെറിക്കുകയുമായിരുന്നു. വീട്ടിലുണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
കഴിഞ്ഞ രണ്ട് വര്‍ഷമായി വീട്ടില്‍ വാടകയ്ക്ക് താമസിച്ചു വന്നിരുന്ന റോബിന്റെ മകളുടെ ജന്മദിനമായിരുന്നു ഇന്ന്. ആഘോഷങ്ങള്‍ക്കുള്ള പാചകത്തിന്റെ തിരക്കിലായിരുന്നു റോബിനും ഭാര്യയും. ഇതിനിടെയാണ് ഗ്യാസ് സിലിണ്ടറിന് തീപിടിച്ചത്. തീ കെടുത്താന്‍ ഒരു ബ്ലാങ്കറ്റ് കൊണ്ട് ഗ്യാസ് സിലിണ്ടര്‍ മൂടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നാലെ സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. അടുക്കളയില്‍ ഉണ്ടായിരുന്ന സാധനങ്ങളെല്ലാം നശിച്ചെങ്കിലും വീട്ടിലുണ്ടായിരുന്നവര്‍ക്ക് പരിക്കൊന്നും സംഭവിച്ചില്ല.
Read also: സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം പ്രതിസന്ധിയിൽ; മിൽമ ഉത്പന്നങ്ങള്‍ക്ക് ക്ഷാമമെന്ന് ഭക്ഷ്യവകുപ്പ്
തുരുമ്പിച്ച സ്ട്രച്ചർ തകർന്ന് വീണ് രോഗിക്ക് പരിക്കേറ്റ സംഭവം; നടപടി എടുക്കാതെ ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: തിരുവന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ തുരുമ്പിച്ച സ്ട്രച്ചർ തകർന്ന് വീണ് രോഗിക്ക് പരിക്കേറ്റ സംഭവത്തിൽ ഒരു നടപടിയും എടുക്കാതെ ആരോഗ്യ വകുപ്പ്. സ്ട്രച്ചറിൽ നിന്നും രോഗി വീണിട്ടില്ലെന്ന നിലപാടിലാണ് ജില്ലാ ആശുപത്രി അധികൃതർ. അതേസമയം, നെഞ്ചുവേദനയ്ക്കൊപ്പം നടു ഇടിച്ച് വീഴുകയും ചെയ്തതോടെ വിദഗ്ധ പരിശോധനയ്ക്കായി ഭാര്യയെയും കൊണ്ട് സ്വകാര്യ ആശുപത്രികൾ കയറി ഇറങ്ങുകയാണ് ഭർത്താവ് സുനിൽ.
കഴിഞ്ഞ ദിവസം രാത്രി പൊടുന്നനെ നെഞ്ചുവേദന വന്നതോടെ ലാലിയെയും കൊണ്ട് ജില്ലാ ആശുപത്രിയിലേക്ക് പായുകയായിരുന്നു പനവൂർ മാങ്കുഴി സ്വദേശി സുനിൽ. ഭാര്യയെ താങ്ങിയെടുത്ത് സ്ട്രച്ചറിൽ കിടത്തിയതേ ഓർമ്മയുള്ളു, സ്ട്രച്ചർ തകർന്ന് ലാലി താഴേ വീഴുകയായിരുന്നുവെന്ന് സുനിൽ പറയുന്നു. നട്ടെല്ലിന് ക്ഷതം സംഭവിച്ച് 6 മാസത്തോളം ആയുർവേദ ആശുപത്രിയിൽ ചികിത്സ തേടിയ ലാലിക്ക് ഈ വീഴ്ച കൂടുതൽ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കി. നെഞ്ചുവേദനയ്ക്കൊപ്പം നടു ഇടിച്ച് വീഴുകയും ചെയ്തതോടെ വിദഗ്ധ പരിശോധനയ്ക്കായി ലാലിയെയും കൊണ്ട് സ്വകാര്യ ആശുപത്രികൾ കയറി ഇറങ്ങുകയാണ് ഭർത്താവ് സുനിൽ. അതേസമയം, സ്ട്രച്ചറിൽ നിന്ന് രോഗി വീണിട്ടില്ലെന്ന നിലപാടിലാണ് ജില്ലാ ആശുപത്രി അധികൃതർ.
Read also: യെവ്ജെനി പ്രിഗോജിൻ സഞ്ചരിച്ച വിമാനാപകടത്തിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍
