ശക്തമായ മഴയായതിനാൽ വഴി തെറ്റി വന്ന ടാങ്കർ റോഡിൽ നിന്നും ഇറങ്ങി മണ്ണിൽ താഴ്ന്ന് മറിയുകയായിരുന്നു. വാതക ചോർച്ച ഇല്ലാത്തതിനാൽ വലിയ അപകടം ഒഴിവായി.

തിരുവനന്തപുരം: മംഗലപുരത്ത് അപകടത്തിൽപ്പെട്ട ടാങ്കർ ലോറി ഉയർത്തി. രാത്രി 12.30 യോടെ വിഴിഞ്ഞത്ത് നിന്നു മെത്തിച്ച കൂറ്റൻ ക്രയിൻ ഉപയോഗിച്ചാണ് ലോറി ഉയർത്തിയത്. ഇന്നലെ പുലർച്ചെയാണ് കൊച്ചിയിൽ നിന്ന് തിരുനെൽവേലിയിലേക്ക് പാചകവാതകവുമായി പാചക വാതക ലോറി മറിഞ്ഞത്. ടാങ്കറിലുണ്ടായിരുന്ന എൽപിജി ഗ്യാസ് മറ്റ് മൂന്ന് ലോറികളിലേക് മാറ്റിയ ശേഷമാണ് ലോറി ഉയർത്തിയത്.

കനത്ത മഴയിൽ ടയർ മണ്ണിലേക്ക് താഴ്ന്നാണ് ലോറി മറിഞ്ഞത്. തിരുവനന്തപുരം മംഗലപുരത്ത് കഴിഞ്ഞ ദിവസം വെളുപ്പിന് 4 മണിയോടെയാണ് അപകടം നടന്നത്. ശക്തമായ മഴയായതിനാൽ വഴി തെറ്റി വന്ന ടാങ്കർ റോഡിൽ നിന്നും ഇറങ്ങി മണ്ണിൽ താഴ്ന്ന് മറിയുകയായിരുന്നു. വാതക ചോർച്ച ഇല്ലാത്തതിനാൽ വലിയ അപകടം ഒഴിവായി.

ദേശീയപാത നിർമ്മാണം നടക്കുന്നതിനാൽ വഴിതെറ്റി സർവ്വീസ് റോഡ് വഴി വന്ന ടാങ്കർ മണ്ണിടിഞ്ഞ് ഒരു വശത്തേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ഡ്രൈവർ നാമക്കൽ സ്വദേശി എറ്റിക്കൺ (65) പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. പൊലീസെത്തി പ്രദേശത്ത് നിയന്ത്രണം ഏർപ്പെടുത്തി. ഒടുവിൽ ക്രെയിനെത്തി രാത്രിയോടെ ലോറി ഉയർത്തി ഗതാഗതം പുനസ്ഥാപിച്ചു.

Read More : തിരുവനന്തപുരം ജില്ലയിൽ ഇടിമിന്നലോടു കൂടി മഴക്ക് സാധ്യത, വെള്ളക്കെട്ടായി നഗരം, ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്