കഥാപാത്രങ്ങൾ കൊച്ചു കുട്ടികളും ജീവികളുമൊക്കെയാണ്. പ്രധാന കഥാപാത്രമായ രേണുകയും ഡോൾഫിനും തമ്മിലുള്ള സംഭാഷണവും വളരെ രസകരമായും എന്നാൽ വായനക്കാർക്ക് ചിന്തയ്ക്ക് ഇടം നൽകുന്നതുമാണ്. പ്ലാസ്റ്റിക് മലിനീകരണം കാരണം ഡോൾഫിൻ ചത്തുപോകുന്നതും തുടർന്ന് കുട്ടിയ്ക്ക് ഉണ്ടാകുന്ന മാറ്റങ്ങളുമാണ് പ്രധാന കഥാതന്തു.
തിരുവനന്തപുരം: ഭാവിയിലെ പ്ലാസ്റ്റിക് വിമുക്ത കോവളത്തിനായി ജർമ്മൻ സ്വദേശിയുടെ കഥാ പുസ്തകം തയ്യാറായി. നാച്വേർസ് എൻവോയ് എന്ന പേരിട്ട പുസ്തക പ്രകാശനം ഉടൻ നടക്കും. ജർമ്മൻ സ്വദേശിയായ മത്തിയാസ് ഹാരോൾഡ് കൈസർ (65),ഇദ്ദേഹത്തിന്റെ ദത്തുപുത്രിയും ചൈനാവംശജയുമായ ആഷ്ലി കൈസർ എന്നിവർ ചേർന്നാണ് പുസ്തകം രചിച്ചത്. പ്ലാസ്റ്റിക്ക് കാരണം കടൽ ജീവികൾക്കും വന്യജീവികൾക്കുമുണ്ടാകുന്ന അപകടങ്ങളും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് കഥാ രൂപത്തിൽ എഴുതിയിരിക്കുന്നത്.
നടന്‍ ജഗന്‍: ഹെലിക്കോപ്റ്റര്‍ ദുരന്തത്തിന്റെ പിന്നാമ്പുറങ്ങളിലൂടെ ഒരു ഡിറ്റക്ടീവിന്റെ യാത്ര
കഥാപാത്രങ്ങൾ കൊച്ചു കുട്ടികളും ജീവികളുമൊക്കെയാണ്. പ്രധാന കഥാപാത്രമായ രേണുകയും ഡോൾഫിനും തമ്മിലുള്ള സംഭാഷണവും വളരെ രസകരമായും എന്നാൽ വായനക്കാർക്ക് ചിന്തയ്ക്ക് ഇടം നൽകുന്നതുമാണ്. പ്ലാസ്റ്റിക് മലിനീകരണം കാരണം ഡോൾഫിൻ ചത്തുപോകുന്നതും തുടർന്ന് കുട്ടിയ്ക്ക് ഉണ്ടാകുന്ന മാറ്റങ്ങളുമാണ് പ്രധാന കഥാതന്തു. ആഗോള പ്രശ്നമായ പ്ലാസ്റ്റിക് മാലിന്യങ്ങൾ മൂലമുണ്ടാകുന്ന വിപത്തുകളും അവ നേരിടാൻ വേണ്ടി സോഷ്യൽ മീഡിയയിലൂടെയുള്ള പ്രയാണം അധികൃതരുടെ ശ്രദ്ധയിൽപ്പെടുകയും തുടർന്ന് ഭാവിയിൽ സുന്ദരമായ സഞ്ചാര തീരം വരുമെന്നും കഥാകൃത്ത് പ്രത്യാശിക്കുന്നു.
അസാധാരണ ട്വിസ്റ്റുകള്‍, ത്രില്ലടിപ്പിക്കുന്ന കഥാഗതികള്‍, ഇതാ ഇവിടെ ഒരു രഹസ്യം പുറത്തുവരുന്നു!
രചയിതാവായ ജർമ്മൻ സ്വദേശിയുടെ മാതാപിതാക്കൾ മുംബൈയിൽ ഹോട്ടൽ ജീവനക്കാരായിരുന്നു. അതിനാൽ തന്നെ ഇന്ത്യയോട് ആകർഷണീയതയും ഉണ്ടായി. ഇന്ന് മത്തിയാസ് ബെർലിനിലെ ഒരു സംരംഭകനാണ്. 5 വർഷമായി പതിവായി കോവളത്ത് എത്താറുണ്ട് അതിനാൽ തന്നെ ഇവിടെ പരിചയപ്പെട്ട ഭദ്രൻ ഉൾപ്പെടെയുള്ള സുഹൃത്തുക്കളുടെ പേരുകൾ തന്നെയാണ് സാങ്കല്പിക കഥാപാത്രമായി പുസ്തകത്തിൽ ചേർത്തിരിക്കുന്നത്. ഇന്ത്യൻ പുസ്തക പ്രസാധകർ തന്നെ പബ്ളിഷ് ചെയ്ത പുസ്തകം ഉടൻ പ്രകാശനം ചെയ്യുമെന്ന് മത്തിയാസ് പറഞ്ഞു.
