സ്കൂള്‍ അധികൃതര്‍ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്. 

കല്‍പ്പറ്റ: പ്ലസ് വണ്‍ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവിനെ വെള്ളമുണ്ട പോലീസ് അറസ്റ്റ് ചെയ്തു. പനവല്ലി ചെമ്പകമൂല സ്വദേശി കോട്ടക്കുന്ന് ഹൗസില്‍ മുഹമ്മദ് ആബിദ് (23) ആണ് അറസ്റ്റില്‍ ആയത്. സ്റ്റേഷന്‍ പരിധിയിലെ ഒരു സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിംഗില്‍ വിദ്യാര്‍ഥിനി കൗണ്‍സിലറോട് പീഡന കാര്യം വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. 

വെള്ളമുണ്ട സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഇന്‍ ചാര്‍ജ് മാനന്തവാടി സി.ഐ. അബ്ദുല്‍ കരീമിന്റെ നേതൃത്വത്തില്‍ വെള്ളമുണ്ട സ്റ്റേഷനിലെ എസ്.ഐ. മുരളീധരന്‍ സീനിയര്‍ പോലീസ് ഓഫീസര്‍മാരായ ഷംസുദ്ദീന്‍, ബാബു, അനസ് നൗഷാദ്, ഷിനു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ദമ്പതികൾ പുറത്തിറങ്ങി ആശുപത്രിയില്‍ പോയതിന് പിന്നാലെ കാറിന് തീപിടിച്ചു; തനിയെ നീങ്ങി ഭിത്തിയിൽ ഇടിച്ചുനിന്നു

കോഴിക്കോട്: കോഴിക്കോട് അരയിടത്ത് പാലത്ത് നിര്‍ത്തിയിട്ടിരുന്ന കാറിന് തീ പിടിച്ചു. പേരാമ്പ്ര സ്വദേശി ബാബുരാജിന്റെ കാറാണ് കത്തിയത്. ബാബുരാജും ഭാര്യയും കാര്‍ നിര്‍ത്തി സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോയപ്പോഴാണ് കാറിന് തീപിടിച്ചത്. സംഭവത്തിൽ ആര്‍ക്കും പരിക്കില്ല.

റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് തീപിടിച്ചതോടെ കാര്‍ തനിയെ റോഡിലേക്ക് നീങ്ങി പാലത്തിന്റെ അപ്രോച്ച്‌ റോഡ് ഭിത്തിയില്‍ ഇടിച്ച്‌ നില്‍ക്കുകയായിരുന്നു. തൊട്ടടുത്ത മാളിലെ ജീവനക്കാരും പിന്നീട് അഗ്നിശമനസേനയും എത്തിയാണ് തീ അണച്ചത്. കാറിന്റെ മുൻ ഭാഗമാണ് കത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...