കോട്ടക്കൽ: ലോറിയിടിച്ചതിനെ തുടർന്ന് തെറിച്ചു വീണ് അച്ഛനോടൊപ്പം മുച്ചക്ര സ്‌കൂട്ടറിൽ യാത്ര ചെയ്ത വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. ചാപ്പനങ്ങാടിയിലെ പൂതംകോട്ടിൽ ഗിരീഷിന്റെയും വിജയശ്രീയുടെയും മകൾ ജിധിഷ (13) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് പറങ്കിമൂച്ചിക്കലിനടുത്ത്  ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ ലോറി ഇടിക്കുകയായിരുന്നു.

വികലാംഗനായ ഗിരീഷാണ് വാഹനം ഓടിച്ചിരുന്നത്. ഇദ്ദേഹത്തെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചാപ്പനങ്ങാടി പിഎംഎസ്എ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ജിധീഷ. മലപ്പുറം പൊലീസ് ഇൻക്വസ്റ്റ് നടത്തി. ഇന്ന് രാവിലെ മഞ്ചേരി മെഡിക്കൽ കോളജിലെ പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. സഹോദരങ്ങൾ: ജോഷിമ, ജ്യോതിഷ്, ജിതിൻ.

Read More: ഇടുക്കിയില്‍ പൊലീസുകാരന്‍ ലോഡ്ജിൽ മരിച്ചനിലയിൽ