ഇടുക്കി: പൊലീസുകാരനെ ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തി. ഇടുക്കി ഏആർ ക്യാമ്പിലെ  ജോജി ജോർജ് എന്ന പൊലീസുകാരനെയാണ് മുട്ടത്തെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടു ദിവസമായി ഇയാളെ കാണ്മാനില്ലെന്ന് ബന്ധുക്കൾ പരാതി നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിനിടെയാണ്  മുട്ടത്തെ ലോഡ്ജിൽ ഇയാളെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല.