പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ യുവാവുമായി വാക്കേറ്റവും കയ്യാങ്കളിയും  ഉണ്ടാവുകയും ഇതില്‍ പെണ്‍കുട്ടിക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

അടിവാരം: പ്രണയം നടിച്ചു ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നു കാണിച്ചു പോലീസിൽ പരാതി നൽകിയ വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പുതുപ്പാടി മരുത്തിലാവ് സ്വദേശിനിയായ 18 കാരിയാണ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ചത്. അടിവാരം സ്വദേശിയായ സഫ്നാസ് അടിവാരത്തെ ലോഡ്ജിൽ വെച്ചും ബംഗളൂരുവിൽ വെച്ചും പീഡിപ്പിച്ചു എന്ന് കാണിച്ചു പെണ്കുട്ടി താമരശ്ശേരി പൊലീസിൽ പരാതി നൽകിയിരുന്നു. 

Add Asianetnews as a Preferred SourcegooglePreferred

ഇതു പ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ യുവാവുമായി വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടാവുകയും ഇതില്‍ പെണ്കുട്ടിക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഇന്നലെ രാത്രി രണ്ടുമണിയോടെ വീട്ടുകാർ ആണ് പെണ്കുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 

കോടഞ്ചേരി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി