കെഎസ്ആർടിസി ബസിൽ വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടന്നു പിടിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടന്നു പിടിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വിളപ്പിൽ കാവുംപുറം പെരുവിൽക്കോണം സ്നേഹാലയം വീട്ടിൽ നിന്നും വിളപ്പിൽ നൂലിയോട് നൂലിയോട് ശ്രീലയം വീട്ടിൽ വാടകയക്ക് താമസിക്കുന്ന ബിജു എന്നു വിളിക്കുന്ന വിജു(44)വിനെയാണ് വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തത്. 

Add Asianetnews as a Preferred SourcegooglePreferred

ഇക്കഴിഞ്ഞ 21 ചൊവ്വാഴ്‌ച പേയാട് നിന്നും വെള്ളനാടേക്ക് പോയ കെഎസ്ആർടിസി ബസ്സിൽ ആണ് സംഭവം. ബസ്സിൽ കയറിയ വിജു ഫുട്ബോർഡിന് സമീപമുള്ള പ്ളാറ്റ്ഫോമിൽ നിന്ന് യാത്ര ചെയ്തിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയേയും സുഹൃത്തിനേയും ലൈംഗിക ഉദ്ദേശത്തോടെ കടന്ന് പിടിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ ഉടനടി കേസെടുത്ത വിളപ്പിൽശാല പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

ദ്യം നല്‍കി വീട്ടമ്മയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവര്‍ പിടിയില്‍

തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി അവറുകളുടേയും കാട്ടാക്കട ഡിവൈഎസ്പി ഷിബുവിൻറയും മേൽനോട്ടത്തിൽ വിളപ്പിൽശാല പൊലീസ് ഇൻസ്പെക്ടർ സ്റ്റേഷൻ ഹൗസ് ഓഫീസറായ എൻ സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം നടന്നുവരുന്നു. പ്രതി പൊലീസിനോട് കുറ്റസമ്മതം നടത്തി .കാട്ടാക്കട ജുഡീഷ്യൽ ഫാസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻറ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം