കോഴിക്കോട്: പൂനൂർപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് ചികിത്സയിലായിരുന്ന രണ്ടാമത്തെ കുട്ടിയും മരിച്ചു. വട്ടത്ത് മണ്ണിൽ ഷമീർ അലിയുടെ മകൾ ഫാത്തിമ ഷഹമത്ത് (8) ആണ് മരിച്ചത്. പൂനൂർ ഗാഥ പബ്ലിക് സ്കൂളിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു. മാതാവ്: ഷബ്‌ന. സഹോദരങ്ങൾ: മുഹമ്മദ് ഷഹാൻ അലി, ഷഹിൻ ഷഹാൻ അലി.

ഫാത്തിമ ഷഹമത്തിനൊപ്പം ചാലക്കര അവേലം വട്ടത്ത്മണ്ണിൽ കടവിൽ ഒഴുക്കിൽപ്പെടുകയും പിന്നീട് പ്രദേശവാസികൾ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിക്കുകയും ചെയ്ത മാതൃസഹോദരിയുടെ മകൾ ഹന ഫാത്തിമ (7) തിങ്കളാഴ്ച രാത്രി മരിച്ചിരുന്നു.