മാന്നാർ: സാമൂഹ്യവിരുദ്ധർ വീടിന്റെ ജനാല ചില്ലുകൾ എറിഞ്ഞുടച്ചതായി പരാതി. മാന്നാർ കുരട്ടിക്കാട് പള്ളിയമ്പിൽ വീട്ടിൽ സജിയുടെ വീടിനു നേർക്കാണ് കല്ലേറുണ്ടായത്. ഇന്നലെ രാത്രിയിൽ വീട്ടിൽ ആളില്ലാതിരുന്ന സമയത്താണ് ജനാല ചില്ലുകൾ എറിഞ്ഞുടച്ചത്. കുറെ നാളുകളായി സാമൂഹ്യവിരുദ്ധർ സജിയുടെ വീടിനു നേരെ ശല്യം തുടങ്ങിയിട്ട്.

Read more: കാറ്റിലും മഴയിലും മരം വീണ് വീട് തകര്‍ന്നു

പല സമയത്തായി വീടിന്റെ താക്കോൽ എടുത്തുമാറ്റുകയും വീടിന് മുൻപിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ സൈഡ് കർട്ടൻ കീറുകയും റിക്ഷയിൽ മലമൂത്ര വിസർജ്ജനം നടത്തുകയും ചെയ്തിരുന്നതായും സജി മാന്നാർ പൊലീസിൽ പരാതി നൽകി. പരാതിയിന്‍മേല്‍ പൊലീസ് കേസെടുത്തു. 

Read more: മിണ്ടാപ്രാണിയോട് വീണ്ടും ക്രൂരത; പത്തനാപുരത്തെ ആന ചരിഞ്ഞത് കെണിയിലെ പടക്കം കടിച്ച്