Asianet News MalayalamAsianet News Malayalam

കാറ്റിലും മഴയിലും മരം വീണ് വീട് തകര്‍ന്നു

അയൽപക്കത്തെ വീട്ടിൽനിന്ന ആഞ്ഞിലി മരമാണ് ഇവരുടെ വീടിനു മുകളിലേക്ക് കടപുഴകി വീണത്

home collapsed in rain and thunder at Haripad
Author
Haripad, First Published Jun 10, 2020, 9:49 PM IST

ഹരിപ്പാട്: ശക്തമായ കാറ്റിലും മഴയിലും വീടിന് മുകളിൽ മരം വീണു. കാർത്തികപ്പള്ളി അഞ്ചാം വാർഡിൽ ഉദയപുരം ഭാമിനിയുടെ വീടിന് മുകളിൽ കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് മരം വീണത്. അയൽപക്കത്തെ പറമ്പിലെ ആഞ്ഞിലി മരമാണ് ഇവരുടെ വീടിന് മുകളിലേക്ക് കടപുഴകി വീണത്. വീടിന്റെ രണ്ട് മുറികളുടെ ഓട് പാകിയ മേൽക്കൂര പൂർണമായും തകർന്നു. 

Read more: മിണ്ടാപ്രാണിയോട് വീണ്ടും ക്രൂരത; പത്തനാപുരത്തെ ആന ചരിഞ്ഞത് കെണിയിലെ പടക്കം കടിച്ച്

ഭാമിനിയും മകളും ഈ സമയം വീട്ടിൽ ഉണ്ടായിരുന്നുവെങ്കിലും മേൽക്കൂരയ്ക്കു താഴെ മച്ചുള്ളതിനാൽ അപകടം ഒന്നും ഉണ്ടായില്ല. 

Read more: അമ്മയും കുഞ്ഞും കുളത്തിൽ മരിച്ച നിലയിൽ

Follow Us:
Download App:
  • android
  • ios