Asianet News MalayalamAsianet News Malayalam

കോഴിക്കോട് അയ്യപ്പ വിഗ്രഹം കണ്ടെത്തി

സിഐ കെ ഉണ്ണികൃഷ്ണന്‍റെ നേതൃത്വത്തിൽ പൊലീസെത്തി വിഗ്രഹം കസ്റ്റഡിയിലെടുത്തു. വിദഗ്ധ പരിശോധനയ്ക്കായി പുരാവസ്തു വകുപ്പ് വിദഗ്ധരുടെ സഹായം തേടുകയാണ് പൊലീസ്. ഏകദേശം ഒരു കിലോയോളം തൂക്കം വരുന്നതാണ് വിഗ്രഹം

god ayyappas statue found in calicut
Author
Calicut, First Published Dec 12, 2018, 5:04 PM IST

കോഴിക്കോട്: കൊയിലാണ്ടി ചേലിയ ഡിസ്പൻസറിക്ക് സമീപമാമ് അയ്യപ്പ വിഗ്രഹം കണ്ടെത്തിയത്. മൈലാടുംപാറ ഉള്ളൂർ കടവ് പുഴയോരത്തു നിന്നുമാണ് വിഗ്രഹം കണ്ടെത്തിയത്. ഇന്നലെ രാവിലെ11.30 ഓടെ ആട് മേയ്ക്കാൻ പോയ സ്ത്രീയാണ് വിഗ്രഹം കണ്ടത്. എന്നാൽ വൈകീട്ടാണ് ഇവർ പൊലീസിനെ വിവരമറിയിച്ചത്.

സിഐ കെ ഉണ്ണികൃഷ്ണന്‍റെ നേതൃത്വത്തിൽ പൊലീസെത്തി വിഗ്രഹം കസ്റ്റഡിയിലെടുത്തു. വിദഗ്ധ പരിശോധനയ്ക്കായി പുരാവസ്തു വകുപ്പ് വിദഗ്ധരുടെ സഹായം തേടുകയാണ് പൊലീസ്. ഏകദേശം ഒരു കിലോയോളം തൂക്കം വരുന്നതാണ് വിഗ്രഹം.

Follow Us:
Download App:
  • android
  • ios