തിങ്കളാഴ്ച രാത്രി പന്ത്രണ്ടരയോടെ ഇവിടെനിന്നു ശബ്ദംകേട്ട അയല്‍വാസി മറ്റുള്ളവരെയുംകൂട്ടി വന്നുനോക്കിയപ്പോഴാണ് കതകു തുറന്നുകിടക്കുന്നതു കണ്ടത്. 

ഹരിപ്പാട്: ആളില്ലാത്ത വീട് കുത്തിത്തുറന്ന് എട്ടുപവന്‍ സ്വര്‍ണവും 12,000 രൂപയും കവര്‍ന്നു. കണ്ടല്ലൂര്‍ തെക്ക് ഉഷസില്‍ സോമദത്തന്റെ വീട്ടിലാണു മോഷണം നടന്നത്. സോമദത്തനും ഭാര്യ ഗീതാലക്ഷ്മിയും തിരുവനന്തപുരത്തുള്ള മകന്റെ വീട്ടില്‍ പോയിരുന്നതിനാല്‍ വീട്ടില്‍ ആളില്ലായിരുന്നു. തിങ്കളാഴ്ച രാത്രി പന്ത്രണ്ടരയോടെ ഇവിടെനിന്നു ശബ്ദംകേട്ട അയല്‍വാസി മറ്റുള്ളവരെയുംകൂട്ടി വന്നുനോക്കിയപ്പോഴാണ് കതകു തുറന്നുകിടക്കുന്നതു കണ്ടത്.

മുന്‍വശത്തെ വാതിലാണു കുത്തിത്തുറന്നത്. അലമാരയുടെ പൂട്ടുതകര്‍ത്താണ് മോഷണം നടത്തിയത്. തൊട്ടടുത്ത മുറിയിലെ അലമാരയും മേശയും കുത്തിത്തുറന്നു. തുണിയും മറ്റു സാധനങ്ങളും വാരിവലിച്ചിട്ട നിലയിലായിരുന്നു. സ്വര്‍ണവും പണവും കൂടാതെ രണ്ടുരുളിയും ഒരു അപ്പക്കാരയും നഷ്ടപ്പെട്ടിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona