Asianet News MalayalamAsianet News Malayalam

വീട്ടുകാര്‍ ബന്ധുവീട്ടില്‍, പൂട്ടിയിട്ട വീട് കമ്പിപ്പാര കൊണ്ട് കുത്തിത്തുറന്നു, കവര്‍ന്നത് 40 പവന്‍

കുമ്പിടി വീട്ടിൽ മുഹമ്മദ് മുസ്തഫയുടെ വീട്ടിലാണ് മോഷണം നടന്നത്

gold and money stolen from locked house in thrissur SSM
Author
First Published Oct 16, 2023, 10:43 AM IST

തൃശൂർ: വടക്കാഞ്ചേരി ചെറുതുരുത്തിയിൽ പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് മോഷണം. 40 പവൻ സ്വർണാഭരണങ്ങളും പണവും മോഷ്ടാക്കൾ കവർന്നു. വട്ടപറമ്പിൽ കുമ്പിടി വീട്ടിൽ മുഹമ്മദ് മുസ്തഫയുടെ വീട്ടിലാണ് മോഷണം നടന്നത്.

വീടിന്‍റെ വാതില്‍ കമ്പിപ്പാരയും പിക്കാസും ഉപയോഗിച്ച് കുത്തിപ്പൊളിച്ച നിലയിലാണ്. അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണമാണ് മോഷണം പോയത്. മുസ്തഫയും കുടുംബവും ബന്ധുവിന്‍റെ മരണാനന്തര ചടങ്ങുകള്‍ക്ക് പോയപ്പോഴാണ് കവര്‍ച്ച നടന്നത്. 

ഒക്ടോബര്‍ 14 ന് വീട് പൂട്ടി മണ്ണാർക്കാടുള്ള ബന്ധുവീട്ടിലെക്ക് പോയിരിക്കുകയായിരുന്നു കുടുംബം. ഇന്നു തിരിച്ചെത്തിയപ്പോഴാണ് വിവരമറിയുന്നത്. മുഹമ്മദ് മുസ്തഫ ഗൾഫിലായിരുന്നു. ചെറുതുരുത്തി പൊലീസ് അന്വേഷണം നടത്തിവരികയാണ്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. 

അമിതമായ ഫോൺ വിളി ചോദ്യം ചെയ്തു; 34 കാരനായ മകന്റെ അടിയേറ്റ അമ്മ മരിച്ചു

സ്കൂളുകളില്‍ മോഷണം, പ്രതി പിടിയില്‍

കേരളത്തിലെയും തമിഴ്നാട്ടിലെയും സ്‌കൂളുകളും വീടുകളും കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന പ്രതി അറസ്റ്റില്‍. തമിഴ്നാട് സ്വദേശി ജെസിം നൗഷാദ് (26) ആണ് പിടിയിലായത്. ആയാപറമ്പ് ഹൈസ്‌കൂളിലും പത്തിയൂര്‍ ഹൈസ്‌കൂളിലും വെട്ടിയാര്‍ ടിഎം വര്‍ഗീസ് സ്‌കൂളിലും വീടുകളിലും മോഷണം നടത്തിയ ശേഷം നൗഷാദ് മുങ്ങുകയായിരുന്നു. 

സെപ്തംബര്‍ 26ന് ആയാപറമ്പ് സ്‌കൂള്‍ കുത്തി തുറന്ന് ഡിജിറ്റല്‍ ക്യാമറയും ബ്ലൂടൂത്ത് സ്പീക്കറും പണവും ജെസിം മോഷ്ടിച്ചു. സെപ്തംബര്‍ 29ന് പത്തിയൂര്‍ ഹൈസ്‌കൂളില്‍ കയറി ഓഫീസ് റൂമിന്റെ ലോക്ക് തകര്‍ത്ത് ഡിജിറ്റല്‍ ക്യാമറയും പണവും കവര്‍ന്നു. സെപ്തംബര്‍ 30ന് വെട്ടിയാര്‍ ടി എം വര്‍ഗീസ് സ്‌കൂളില്‍ നിന്നും 67000 രൂപയും സിസി ടിവി ക്യാമറയും ഡിവിആറുമാണ് നൌഷാദ് മോഷ്ടിച്ചത്. മധുര റെയില്‍വേ സ്റ്റേഷന്‍ ഭാഗത്ത് വച്ച് മോഷണ സാധനങ്ങള്‍ വില്‍ക്കുന്നതിനിടയില്‍ കേരള പൊലീസ് അതിവിദഗ്ധമായി നൌഷാദിനെ പിടികൂടി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios