Asianet News MalayalamAsianet News Malayalam

സ്വർണ്ണമാല വാങ്ങാൻ ജ്വല്ലറിയിലെത്തിയ മധ്യവയസ്കൻ, കണ്ടാൽ മാന്യൻ; 2 മിനിറ്റിൽ എല്ലാം സംഭവിച്ചു, മാലയുമായി മുങ്ങി

രണ്ട് മിനിറ്റിനുള്ളിൽ അത് സംഭവിച്ചു. സെയിൽസ് ഗേളിന്‍റെ കണ്ണ് വെട്ടിച്ച് ഒരു മാലയുമായി പ്രതി ജ്വല്ലറി വിട്ടു. ആദ്യം അമ്പരന്നെങ്കിലും സെയ്‍ൽസ് ഗേൾ ഇയാളുടെ പിന്നാലെ ഓടി..

gold chain robbery in bengaluru jewellery shop
Author
First Published Sep 16, 2024, 1:57 AM IST | Last Updated Sep 16, 2024, 2:53 PM IST

ബെംഗളൂരു: സ്വർണമാല വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തിയ മധ്യവയസ്കൻ ഒരു പവൻ തൂക്കം വരുന്ന മാലയുമായി കടന്നു. കർണാടകയിലെ കാർക്കളയിലാണ് പട്ടാപ്പകൽ മോഷണം നടന്നത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക്  മൂന്ന് മണിയോടെയാണ് കസബമുരു മാര്‍ഗ ജംഗ്ഷന് സമീപമുള്ള ചെറിയൊരു ജ്വല്ലറിയിൽ മധ്യവയസ്കൻ എത്തുന്നത്. ഒരു സ്വർണ്ണമാല വേണമെന്ന് ഇയാൾ സെയിൽസ് ഗേളിനോട് ആവശ്യപ്പെടുന്നതും മാലൾ നോക്കുന്നതും വീഡിയോയിൽ കാണാം.

മധ്യവയസ്കൻറെ ആവശ്യപ്രകാരം പല മാലകൾ സെയിൽസ് ഗേൾ എടുത്ത് കാണിക്കുന്നുണ്ട്. ഇതിനിടെ  രണ്ട് മിനിറ്റിനുള്ളിൽ അത് സംഭവിച്ചു. സെയിൽസ് ഗേളിന്‍റെ കണ്ണ് വെട്ടിച്ച് ഒരു മാലയുമായി പ്രതി ജ്വല്ലറി വിട്ടു. ആദ്യം അമ്പരന്നെങ്കിലും സെയ്‍ൽസ് ഗേൾ ഇയാളുടെ പിന്നാലെ ഓടി. എന്നാൽ കള്ളനെ കിട്ടിയില്ല. ഏഴ് ഗ്രാം തൂക്കം വരുന്ന മാലയാണ് ജ്വല്ലറിയിൽ നിന്നും നഷ്ടമായത്.

കടയുടമയുടെ പരാതിയില്‍ കാര്‍ക്കള സിറ്റി പൊലീസ് കേസെടുത്തു. സമീപ കടകളിലെ സിസിടിവി ദൃശ്യങ്ങളും
പൊലീസ് ശേഖരിച്ചിട്ടുണ്ട്.സിസിടിവി ദൃശ്യം പരിശോധിച്ച് പ്രതിയെ തിരിച്ചറിയാനുള്ള ശ്രമം നടക്കുകയാണെന്നും ഉടനെ കള്ളനെ പിടികൂടുമെന്നും കാർക്കള പൊലീസ് പറഞ്ഞു.

Read More : ജ്യൂസിന് വേറൊരു ടേസ്റ്റ്, സംശയം തോന്നി പരിശോധിച്ചു; കിട്ടിയത് ഒരു കുപ്പി മനുഷ്യ മൂത്രം, കച്ചവടക്കാരൻ പിടിയിൽ
 

Latest Videos
Follow Us:
Download App:
  • android
  • ios