സി സി ടി വി ദൃശ്യങ്ങൾ അടക്കം കേന്ദ്രീകരിച്ച് മാനന്തവാടി പൊലീസ് നടത്തിയ അന്വേഷണത്തിലാണ്  സജിത്ത് കുമാർ പിടിയിലായത്

വയനാട്: മാനന്തവാടിയിൽ ബൈക്കിലെത്തി യുവതിയുടെ മാല പൊട്ടിച്ചു കടന്നയാൾ അറസ്റ്റിൻ. ജിമ്മൻ എന്ന് വിളിക്കുന്ന സജിത്ത് കുമാറാണ് താമരശ്ശേരിയിൽ വച്ച് മാനന്തവാടി പൊലീസിന്റെ പിടിയിലായത്. നിരവധി കവർച്ചാ കേസുകളിലെ പ്രതിയാണ് കായംകുളം സ്വദേശിയായ സജിത്ത് കുമാർ. ഇന്നലെയാണ് മാനന്തവാടി മൈസൂർ റോഡിൽ വച്ച് വനം വകുപ്പ് ജീവനക്കാരിയായ റോസിലിറ്റ് ജോസഫിന്റെ കഴുത്തിൽ കിടന്നിരുന്ന മൂന്ന് പവൻ തൂക്കം വരുന്ന സ്വർണ മാലയാണ് പ്രതി കവർന്നത്. മാലയ്ക്കായി ബൈക്കിന് പിന്നാലെ യുവതി ഏറെ ദൂരം ഓടിയെങ്കിലും പ്രതി രക്ഷപ്പെട്ടു. സി സി ടി വി ദൃശ്യങ്ങൾ അടക്കം കേന്ദ്രീകരിച്ച് മാനന്തവാടി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സജിത്ത് കുമാർ പിടിയിലായത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred