കായംകുളം: പട്ടാപ്പകല്‍ വീട്ടിനുള്ളില്‍ കയറി വീട്ടമ്മയുടെ മാലപൊട്ടിച്ചു. പത്തിയൂർ കിഴക്ക് ചിത്തിരയിൽആനന്ദവല്ലിയുടെ കഴുത്തിൽ കിടന്ന ഒന്നര പവൻ വരുന്ന മലയാണ് അപഹരിക്കപ്പെട്ടത്. തനിച്ച് താമസിക്കുന്ന ഇവരുടെ വീട്ടില്‍ സംഭവം നടന്ന  സമയത്ത് സഹായത്തിനായി എത്തുന്ന സ്ത്രീയും ഉണ്ടായിരുന്നു.

ഇവര്‍ മുകളിലെ മുറിയിലായ സമയത്ത് മോഷ്ടാവ് അടുക്കളയിൽ പാചകം ചെയ്തു കൊണ്ടിരുന്ന ആനന്ദവല്ലിയുടെ പുറകിൽ കൂടി എത്തി കഴുത്തിൽ കത്തിവെക്കുകയായിരുന്നു. ഭയന്ന് ആനന്ദവല്ലി ബഹളം വെച്ച അവസരത്തിൽ മാല പൊട്ടിച്ചെടുത്ത മോഷ്ടാവ് രക്ഷപെടുകയും ചെയ്യ്തു. ആനന്ദവല്ലിയുടെ കഴുത്തിൽ മുറിവേറ്റിട്ടുണ്ട്. കരീലകുളങ്ങര പോലീസ് അന്വേഷണം ആരംഭിച്ചു.