Asianet News MalayalamAsianet News Malayalam

വീട്ടമ്മയുടെ മുഖത്ത് അടിച്ച യുവാവ് മാല പൊട്ടിച്ച് ഓടി; കള്ളന്‍റെ പുറകേ മകളും...

എതിർദിശയിൽ ഹെൽമറ്റ് ധരിച്ച് ബൈക്കിലെത്തിയ യുവാവ് ഷീബയെ മുഖത്ത് അടിച്ച ശേഷം മാല പൊട്ടിക്കുകയായിരുന്നു. 

gold chain stolen at alappuzha
Author
Alappuzha, First Published Apr 29, 2019, 4:40 PM IST

ആലപ്പുഴ: വഴിയരികിൽ നടന്നു പോയ സ്ത്രീയെ മർദിച്ച ശേഷം അഞ്ച് പവന്‍റെ സ്വർണമാല ബൈക്കിലെത്തിയ മോഷ്ടാവ് അപഹരിച്ചു. ആര്യാട് പഞ്ചായത്ത് പൊക്കത്തേൽ വീട്ടിൽ കൺസ്ട്രക്ഷൻ കോർപ്പറേഷൻ എഞ്ചിനിയർ പി വി ജഗദപ്പന്‍റെ ഭാര്യ ഷീബ (54) യുടെ മാലയാണ് നഷ്ടപ്പെട്ടത്.

ആര്യാട് പാൽ സൊസൈറ്റിക്ക് സമീപം ഒരുമ ജംഗ്ഷനിൽ ഇന്ന് ഉച്ചയ്ക്ക് 1.20 നായിരുന്നു സംഭവം. എതിർദിശയിൽ ഹെൽമറ്റ് ധരിച്ച് ബൈക്കിലെത്തിയ യുവാവ് ഷീബയെ മുഖത്ത് അടിച്ച ശേഷം മാല പൊട്ടിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മകൾ ഇയാളുടെ പിന്നാലെ ഓടിയെങ്കിലും പിടികൂടാനായില്ല.   സംഭവത്തിൽ നോർത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

Follow Us:
Download App:
  • android
  • ios