ഏതാണ്ട് 88 ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ രണ്ട് യാത്രക്കാരിൽ നിന്നായി ഒന്നര കിലോയിലധികം സ്വർണം കസ്റ്റംസ് പിടികൂടി. കോഴിക്കോട് കിഴക്കോത്ത് സ്വദേശി മലയിൽ മുഹമ്മദ് ജിയാദ് (24), കാസർകോട് പള്ളിക്കര സ്വദേശി അഷ്‌റഫ് (30) എന്നിവർ ആണ് പിടിയിലായത്. ബ്രെഡ് ടോസ്റ്ററിന് അകത്തും ശരീരത്തിലും ഒളിപ്പിച്ച നിലയിൽ ആയിരുന്നു സ്വർണം.

ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായിട്ടാണ് രണ്ട് പേരില്‍ നിന്ന് ഒന്നര കിലോയിലധികം സ്വര്‍ണം പിടികൂടിയത്. ഏതാണ്ട് 88 ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. കരിപ്പൂര്‍ വിമാനത്താവളത്തിന് അകത്തും പുറത്തും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.