Asianet News MalayalamAsianet News Malayalam

അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണം മോഷണം പോയി, ഒന്നൊഴികെ എല്ലാം പിറ്റേന്ന് രാവിലെ മുറ്റത്ത്; അയൽവാസി പിടിയിൽ

പുറത്തുപോയി മടങ്ങിയെത്തിയപ്പോൾ വാതിൽ തുറന്നു കിടക്കുന്നത് കണ്ടാണ് സംശയം തോന്നി പരിശോധിച്ചത്. മോഷണം സ്ഥിരീകരിക്കുകയായിരുന്നു.

gold kept in almirah inside a house went missing and everything except one piece found on next day morning
Author
First Published Sep 4, 2024, 4:00 AM IST | Last Updated Sep 4, 2024, 4:00 AM IST

ഹരിപ്പാട്: ആലപ്പുഴയിൽ വീട്ടിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണം മോഷണം പോയ സംഭവത്തിൽ അയൽവാസി പൊലീസിന്റെ പിടിയിലായി. ഹരിപ്പാട് കരുവാറ്റ വടക്കു മണക്കാടൻ പള്ളിപ്പടിയിൽ ലിസിയുടെ വീട്ടിലാണ് മോഷണം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ  അയൽവാസി സരസമ്മയെ ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തു. 

കഴിഞ്ഞ ദിവസം വൈകുന്നേരം ആറുമണിയോടെ വീട്ടിൽ ആളില്ലാതിരുന്ന സമയത്ത്, സരസമ്മ വീടിനുള്ളിൽ അതിക്രമിച്ചു കയറി അലമാരയിൽ സൂക്ഷിച്ചിരുന്ന അഞ്ചേ മുക്കാൽ പവനോളം സ്വർണം കൈലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. വീട്ടുകാർ മടങ്ങി  എത്തിയപ്പോൾ വീടിന്റെ വാതിൽ തുറന്നു കിടക്കുന്നതായി തോന്നി പരിശോധിച്ചപ്പോഴാണ് അലമാരയിൽ വെച്ചിരുന്ന സ്വർണം നഷ്ടപ്പെട്ടത് മനസ്സിലാക്കിയത്. തുടർന്ന് ഇവർ പോലീസിൽ പരാതി നൽകുകയായിരുന്നു. 

മോഷണം നടന്ന വീടുമായി അടുത്ത ബന്ധം ഉണ്ടായിരുന്ന അയൽവാസിയായ സരസമ്മയെ  സംശയമുള്ളതായി വീട്ടുകാർ പൊലീസിനെ അറിയിച്ചു. ഇന്നലെ  രാവിലെ മോഷണം പോയതിൽ അഞ്ച് പവൻ സ്വർണം വീടിന്റെ മുന്നിൽ നിന്നും കവറിൽ ആക്കിയ നിലയിൽ തിരികെ കിട്ടിയിരുന്നു. മുക്കാൽ പവന്റെ വള മാത്രമാണ് നഷ്ടമായിരുന്നത്. തുടർന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ സരസമ്മ കുറ്റം സമ്മതിക്കുകയായിരുന്നു. മുക്കാൽ പവൻ വള  പണയം വെക്കുകയായിരുന്നു എന്നും പൊലീസിനോട് പറഞ്ഞു. ഇതും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios