കൊണ്ടോട്ടി: കരിപ്പൂരിൽ മിക്‌സിക്കുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണ്ണം കസ്റ്റംസ് പിടികൂടി. റിയാദിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്നാണ് 30 ലക്ഷത്തിന്റെ 751 ഗ്രാം സ്വർണ്ണം പിടികൂടിയത്. 

കോഴിക്കോട് താമരശ്ശേരി കുന്നംപള്ളി മുഹമ്മദ് റഊഫാണ് സ്വർണം കടത്തിയത്. മിക്‌സിക്കുള്ളിൽ ചെറിയ കുഴൽ രൂപത്തിലാക്കിയാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. അസിസ്റ്റൻറ് കമ്മീഷണർ ഡിഎൻ പന്ത്, സൂപ്രണ്ടുമാരായ ഗോഗുൽദാസ്, ബിമൽ ദാസ്, ഐസക് വർഗീസ് എന്നിവരുടെ നേതൃത്വത്തിലാണ് സ്വർണക്കടത്ത് പിടികൂടിയത്.