സ്ഥാപനത്തിൽ നിന്നും ഡെലിവറി ചലാൻ പ്രകാരം വാങ്ങിയ ആഭരണങ്ങളോ തുകയോ തിരിച്ചു കിട്ടാതെയായതിനാൽ സ്ഥാപനത്തിൻ്റെ രാജസ്ഥാൻ സ്വദേശി തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. 

തൃശൂർ: രണ്ടരകോടിയിലധികം രൂപയുടെ സ്വർണ്ണാഭരണങ്ങൾ തിരിച്ചുനൽകാതെ വിശ്വാസ വഞ്ചന കാട്ടിയ കേസിലെ പ്രതി പിടിയിൽ. കല്ലൂർ തൃക്കൂർ ദേശത്ത് പോഴത്ത് വീട്ടിൽ രാഹുൽ (36) നെയാണ് കേസിൽ ഈസ്റ്റ് പൊലീസ് അറസ്റ്റു ചെയ്തത്. രാജസ്ഥാൻ സ്വദേശി മാനേജരായ സ്ഥാപനത്തിൽ നിന്നും ഡെലിവറി ചലാൻ പ്രകാരം 2,51,51,165 രൂപയുടെ സ്വർണ്ണാഭരണൾ വാങ്ങി തിരിച്ചുകൊടുക്കാതെ രാഹുൽ വിശ്വാസ വഞ്ചന കാട്ടിയെന്നാണ് കേസ്.

സ്ഥാപനത്തിൽ നിന്നും ഡെലിവറി ചലാൻ പ്രകാരം വാങ്ങിയ ആഭരണങ്ങളോ തുകയോ തിരിച്ചു കിട്ടാതെയായതിനാൽ സ്ഥാപനത്തിൻ്റെ രാജസ്ഥാൻ സ്വദേശി തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് ഈസ്റ്റ് ഇൻസ്പെ്കടർ സുജിത്ത് എം അന്വേഷണം ആരംഭിച്ചു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

അതേസമയം, പ്രതി ഇത്തരത്തിൽ സ്വർണ്ണപ്പണിക്കാരിൽ നിന്നും തട്ടിപ്പുകൾ നടത്തിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. അന്വേഷണ സംഘത്തിൽ ഇൻസ്പെ്കടർ സുജിത്ത് എം, സബ് ഇൻസ്പെ്കടർ ജിനോ പീറ്റർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഗിരീഷ് എന്നിവരാണ് ഉണ്ടായിരുന്നത്.

ബാരിക്കേഡ് ചാടിക്കടക്കാന്‍ ശ്രമിച്ച് പ്രവര്‍ത്തകര്‍; വീണ്ടും അഖിലേഷ് യാദവിന്‍റെ റാലിയില്‍ തിക്കുംതിരക്കും

https://www.youtube.com/watch?v=Ko18SgceYX8