മലദ്വാരത്തിനകത്ത് നാല് ഗുളികകളുടെ രൂപത്തിലാണ് സ്വ‍ർണം കടത്താൻ ശ്രമിച്ചത്. 1063 ഗ്രാം സ്വർണമാണ് ​ഗുളിക രൂപത്തിൽ മലദ്വാരത്തിൽ ഒളിപ്പിച്ചിരുന്നത്. 

കൊച്ചി : നെടുമ്പാശേരി വിമാന താവളത്തിൽ 49 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. ‌അബുദാബിയിൽ നിന്നെത്തിയ തൃശൂർ സ്വദേശിയിൽ നിന്നാണ് സം​ഗീത് മുഹമ്മദിൽ നിന്നാണ് സ്വ‍ർണം പിടിച്ചെടുത്തത്. മലദ്വാരത്തിനകത്ത് നാല് ഗുളികകളുടെ രൂപത്തിലാണ് സ്വ‍ർണം കടത്താൻ ശ്രമിച്ചത്. 1063 ഗ്രാം സ്വർണമാണ് ​ഗുളിക രൂപത്തിൽ മലദ്വാരത്തിൽ ഒളിപ്പിച്ചിരുന്നത്. 

അതേസമയം ഒന്നേമുക്കാല്‍ കോടിയുടെ സ്വര്‍ണ്ണം തട്ടാന്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെത്തിയ ആറ് പേരെ പൊലീസ് പിടികൂടി. കള്ളക്കടത്ത് സ്വര്‍ണ്ണവുമായി എയര്‍പോര്‍ട്ടിലിറങ്ങുന്ന മൂന്ന് യാത്രക്കാരിൽ നിന്ന് സ്വർണ്ണം കവരാനായിരുന്നു ശ്രമം. പെരിന്തല്‍മണ്ണ ഏലംകുളം സ്വദേശികളായ മുഹമ്മദ് സുഹൈല്‍, അന്‍വര്‍ അലി, മുഹമ്മദ് ജാബിര്‍, അമല്‍ കുമാര്‍, ഒറ്റപ്പാലം സ്വദേശി മുഹമ്മദലി മണ്ണൊര്‍ക്കാട് സ്വദേശി ബാബുരാജ് എന്നിവരാണ് പിടിയിലയത്.

സിവില്‍ ഡ്രസ്സില്‍ ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാരെന്ന ഭാവേന വാഹനത്തില്‍ കയറ്റി കൊണ്ടുപോയി സ്വര്‍ണ്ണം തട്ടാനായിരുന്നു ഇവര്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ കാരിയർമാരായ മൂന്ന് യാത്രക്കാരും എയർപോർട്ടിനുള്ളിൽ വച്ച് കസ്റ്റംസ് പിടിയിലായതോടെ ഇവരുടെ പദ്ധതി നടപ്പാക്കാന്‍ സാധിച്ചില്ല.