Asianet News MalayalamAsianet News Malayalam

നേത്രാവതി എക്സ്പ്രസിൽ നിന്ന് നാലര കിലോ സ്വർണം പിടിച്ചു

നേത്രാവതി എക്സ്പ്രസിൽ നിന്നാണ് സ്വർണം പിടികൂടിയത്. മുംബൈയിൽ നിന്നും കൊണ്ടുവരികയായിരുന്ന സ്വർണം 

gold seized from kozhikode netravati express
Author
Kozhikode, First Published Feb 25, 2021, 11:00 AM IST

കോഴിക്കോട്: കോഴിക്കോട് വടകര റെയിൽവേ സ്റ്റേഷനിൽ വൻ സ്വർണ്ണ വേട്ട. രാജസ്ഥാൻ സ്വദേശിയായ യാത്രക്കാരൻ രമേശ് സിങ് രജാവത്തിൽ നിന്നാണ് നാലര കിലോഗ്രാം സ്വർണ്ണം ആർപിഎഫ് പിടികൂടിയത്.  നേത്രാവതി എക്സ്പ്രസിൽ നിന്നാണ് സ്വർണം പിടികൂടിയത്. മുംബൈയിൽ നിന്നും കൊണ്ടുവരികയായിരുന്ന സ്വർണമെന്നാണ് വിവരം. രണ്ടര കിലോ സ്വർണത്തിന്റെ ബില്ല് ഇയാൾ  ഹാജരാക്കിയിട്ടുണ്ട്. ഈ ബിൽ ജി എസ്ടി വിഭാഗം പരിശോധിക്കുകയാണ്. 

 

Follow Us:
Download App:
  • android
  • ios