തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണക്കടത്ത് നടത്തിയ കേസില്‍ എസ്ഐയും യുവതിയും അറസ്റ്റില്‍. വഞ്ചിയൂർ സ്റ്റേഷനിലെ ക്രൈം എസ്ഐ സഫീറിനെയാണ് ഡിആര്‍ഐ അറസ്റ്റ് ചെയ്ത്. സഫീറിനൊപ്പം യാത്ര ചെയ്ത സിമിയെന്ന സ്ത്രീയും അറസ്റ്റിലായിട്ടുണ്ട്.  ദുബായിൽ നിന്നെത്തിയ ഇവരുടെ സീറ്റിനടയിൽ നിന്നും രണ്ട് കിലോ സ്വർണം പിടികൂടിയിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്.