ലുങ്കി മുണ്ടുകള്‍ സ്വര്‍ണ ലായനിയില്‍ മുക്കി ഉണക്കിയാണ് ഇയാള്‍ സ്വര്‍ണം കടത്തിയതെന്ന് കസ്റ്റംസ് അധികൃതര്‍ പറഞ്ഞു

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ രണ്ടുപേരില്‍നിന്നായി മൂന്നു കിലോ സ്വർണം പിടികൂടി. കോഴിക്കോട് സ്വദേശി സുഹൈബില്‍നിന്നാണ് രണ്ട് കിലോ സ്വര്‍ണം തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. കുഴമ്പു രൂപത്തിലാക്കിയാണ് ഇയാള്‍ സ്വര്‍ണം കടത്തിയത്. തിരുവനന്തപുരം കമലേശ്വരം സ്വദേശി മുഹമ്മദ് അസ്സാറില്‍നിന്നാണ് ഒരു കിലോയോളം വരുന്ന സ്വര്‍ണം പിടികൂടിയത്. ലുങ്കി മുണ്ടുകള്‍ സ്വര്‍ണ ലായനിയില്‍ മുക്കി ഉണക്കിയാണ് ഇയാള്‍ സ്വര്‍ണം കടത്തിയതെന്ന് കസ്റ്റംസ് അധികൃതര്‍ പറഞ്ഞു.

മറ്റു പലരീതികളിലും സ്വര്‍ണം കടത്താറുണ്ടെങ്കിലും ലുങ്കി മുണ്ടുകള്‍ സ്വര്‍ണ ലായനിയില്‍ മുക്കി ഉണക്കിയുള്ള കടത്ത് അപൂര്‍വമാണ്. സ്വര്‍ണ ലായനിയില്‍ മുക്കി ഉണക്കിയ പത്ത് ലുങ്കികളാണ് ഇയാളില്‍നിന്ന് കസ്റ്റംസ് പിടിച്ചെടുത്തത്. ഇതില്‍നിന്ന് സ്വര്‍ണം വേര്‍തിരിക്കുമ്പോള്‍ ഒരു കിലോയോളം ഉണ്ടാകാമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കസ്റ്റംസ് അറിയിച്ചു.വേർതിരിക്കുമ്പോൾ ഒരു കിലോ സ്വർണം പ്രതീക്ഷിക്കുന്നതായികസ്റ്റംസ്. യാത്രക്കാരന്‍റെ കൈവശമുണ്ടായിരുന്ന ലഗേജ് പരിശോധിച്ചപ്പോഴാണ് ലുങ്കി മുണ്ടുകള്‍ കണ്ടെത്തിയത്. തുടര്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണ ലായനി മുക്കിയിട്ടുണ്ടെന്ന് വ്യക്തമായത്. പെട്ടെന്ന് നോക്കിയാല്‍ മനസിലാകാന്‍ കഴിയാത്തവിധമാണ് ലുങ്കി മുണ്ടുകളില്‍ സ്വര്‍ണം പൂശിയിരുന്നത്.

മലദ്വാരത്തിൽ ഒളിപ്പിച്ച സ്വർണ ഗുളികകളുമായി യുവാവ്, പിന്നാലെ 'തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്'; ഒടുവിൽ ട്വിസ്റ്റ്

Asianet News Live | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Latest News #Asianetnews