കരിപ്പൂർ: കരിപ്പൂരിൽ ജിദ്ദയിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്ന് 62 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി. 1.2 കിലോ സ്വർണ്ണമാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്. മൊറയൂർ കുയ്യേങ്ങൽ പാലോളി അജ്മലാ(24)ണ് സ്വർണ്ണക്കടത്തുമായി പിടിയിലായത്. 

ഇയാളുടെ ബാഗേജിൽ കൊണ്ടുവന്നിരുന്ന ഹൈഡ്രോളിക് എയർപമ്പിലെ കംപ്രസറിനുള്ളിൽ ഉരുക്കി ഒഴിച്ച നിലയിലായിരുന്നു സ്വർണം. സ്‌പൈസ് ജെറ്റ് വിമാനത്തിൽ കഴിഞ്ഞ ദിവസം പുലർച്ചെയാണ് ഇയാൾ കരിപ്പൂരിലെത്തിയത്.

കരിപ്പൂര്‍ വിമാനത്താവളം വഴി കറന്‍സി കള്ളക്കടത്ത്; യാത്രക്കാരന്‍ പിടിയില്‍...