കൊണ്ടോട്ടി: കരിപ്പൂരിൽ രണ്ട് പേരിൽ നിന്നായി 35.5 ലക്ഷം രൂപ വിലവരുന്ന 955 ഗ്രാം സ്വർണ്ണം എയർ കസ്റ്റംസ് ഇന്‍റലിജൻസ് വിഭാഗം പിടികൂടി. മസ്‌കത്തിൽ നിന്നും എയർ ഇന്ത്യാ എക്‌സ്പ്രസിൽ എത്തിയ കോഴിക്കോട് സ്വദേശി സിറാജ്, ദുബായിയിൽ നിന്നെത്തിയ കാസർകോട് സ്വദേശി അഹമ്മദ് അമീൻ എന്നിവരിൽ നിന്നാണ് സ്വർണം പിടികൂടിയത്.

സിറാജ് അടിവസ്ത്രത്തിലൊളിപ്പിച്ച 937 ഗ്രാം സ്വർണ മിശ്രിതത്തിൽ നിന്നും 780 ഗ്രാം സ്വർണം വേർതിരിച്ചെടുത്തു. അഹമ്മദ് അമീൻ ചെക്കിംഗ് ലഗേജിൽ കൊണ്ടു വന്ന എമർജൻസി ലൈറ്റിൽ നിന്നും 175 ഗ്രാം തൂക്കം വരുന്ന സ്വർണ തകിടുകളാണ് പിടികൂടിയത്. കേസെടുത്ത ശേഷം രണ്ട് പേരേയും ജാമ്യത്തിൽ വിട്ടു.