Asianet News MalayalamAsianet News Malayalam

ഏറ്റുമാനൂർ ക്ഷേത്രത്തിലെ സ്വർണ രുദ്രാക്ഷമാല തന്നെ മാറ്റി? അന്വേഷിക്കാൻ ദേവസ്വം

പുതിയ മേൽശാന്തി ചുമതലയേറ്റതിന് ശേഷം ക്ഷേത്രത്തിലെ തിരുവാഭരണങ്ങളുടെയും പൂജാ സാമഗ്രികളുടെയും കണക്കെടുപ്പ് നടത്തിയിരുന്നു. ഈ പരിശോധനയിലാണ് വിഗ്രഹത്തിൽ നിത്യം ചാർത്തുന്ന തിരുവാഭരണ മാലയിലെ തൂക്കവ്യത്യാസം കണ്ടെത്തിയത്.

golden rudraksha missing from ettumanoor temple enquiry begun
Author
Kottayam, First Published Aug 14, 2021, 12:43 PM IST

കോട്ടയം: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ തിരുവാഭരണമാലയിലെ മുത്തുകൾ കാണാതെയായി. സ്വർണ്ണം കെട്ടിയ രുദ്രാക്ഷമാലയിലെ 9 മുത്തുകളാണ് കാണാതായത്. സംഭവത്തിൽ ദേവസ്വം വിജിലൻസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സമഗ്രമായ അന്വേഷണം വേണമെന്നു ക്ഷേത്രം ഉപദേശകസമിതി ആവശ്യപ്പെട്ടു. 

പുതിയ മേൽശാന്തി ചുമതലയേറ്റതിന് ശേഷം ക്ഷേത്രത്തിലെ തിരുവാഭരണങ്ങളുടെയും പൂജാ സാമഗ്രികളുടെയും കണക്കെടുപ്പ് നടത്തിയിരുന്നു. ഈ പരിശോധനയിലാണ് വിഗ്രഹത്തിൽ നിത്യം ചാർത്തുന്ന തിരുവാഭരണ മാലയിലെ തൂക്കവ്യത്യാസം കണ്ടെത്തിയത്.

മേൽശാന്തി ശ്രീകോവിലിൽ തന്നെ സൂക്ഷിക്കുന്ന മാലയിൽ 23 ഗ്രാം സ്വർണ്ണമാണ് ഉള്ളത്. തിരുവാഭരണം കാണാതായി എന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് ക്ഷേത്രം ഉപദേശക സമിതി പറഞ്ഞു. എന്നാൽ തിരുവാഭരണത്തിലെ മാല മാറ്റിയെന്ന് സംശയമുണ്ടെന്നാണ് ക്ഷേത്ര ഉപദോശകസമിതി സെക്രട്ടറി പറയുന്നത്. ഇപ്പോഴുള്ളത് 72 മുത്തുകൾ ഉള്ള മാലയാണ്. ഈ മാലയിലെ 9 മുത്തുകൾ ഇളകിപ്പോയതായി കാണുന്നില്ല. അതിനാലാണ് മാല തന്നെ മാറ്റിയെന്ന് സംശയിക്കുന്നത്. സംഭവത്തിൽ ക്രിമിനൽ കേസെടുത്ത് അന്വേഷിക്കണമെന്നും സമിതി സെക്രട്ടറി ആവശ്യപ്പെട്ടു. 

അതേസമയം, ക്ഷേത്ര ആഭരണങ്ങളുടെ സമഗ്രമായ  കണക്കെടുപ്പ് നടത്തണമെന്ന് ക്ഷേത്രസംരക്ഷണസമിതി ആവശ്യപ്പെട്ടു. ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ നിന്ന് പലതും നഷ്ടപ്പെട്ടിട്ടുണ്ട് എന്നാണ് ക്ഷേത്രസംരക്ഷണസമിതി പറയുന്നത്. തിരുവാഭരണത്തിലെ മുത്തുകൾ നഷ്ടമായതിലെ ദുരൂഹതകൾ നീക്കണമെന്നും ക്ഷേത്രസംരക്ഷണസമിതി ആവശ്യപ്പെട്ടു. 

ഇതിനിടെ, ദേവസ്വം വിജിലൻസ് സംഭവത്തിൽ വിശദമായ അന്വേഷണം തുടങ്ങിയതായി അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എൻ വാസു ക്ഷേത്രസമിതിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. പഴയ മേൽശാന്തിയുടെ വിശദീകരണവും ഇക്കാര്യത്തിൽ തേടിയിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios