കോതമംഗലം ഇടമലയാർ പവർഹൗസിന് താഴെ പുഴയിൽ രണ്ട് രാജവെമ്പാലകൾ ഏറ്റുമുട്ടുന്നതിൻ്റെ വീഡിയോ വൈറൽ. വലിയ രാജവെമ്പാല ചെറുതിനെ വിഴുങ്ങാൻ ശ്രമിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പാമ്പുപിടുത്ത വിദഗ്ദ്ധൻ എത്തിയപ്പോഴേക്കും രാജവെമ്പാലകൾ താഴേക്ക് ഒഴുകിപ്പോയിരുന്നു.
കൊച്ചി: കോതമംഗലം- ഇടമലയാർ പവർഹൗസിനു താഴെ പുഴയിൽ രാജവെമ്പാലകളുടെ അങ്കം വെട്ടൽ വീഡിയോ വൈറലാകുന്നു. കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം.പുഴയിൽ വെള്ളം കുറവുള്ള സമയത്തായിരുന്നു രാജവെമ്പാലകളെ പരസ്പരം ആക്രമിക്കുന്ന നിലയിൽ കണ്ടത്. വലിയ രാജവെമ്പാല ചെറുതിനെ വിഴുങ്ങാനുള്ള ശ്രമമായിരുന്നു. പാമ്പുപിടുത്ത വിദഗ്ദ്ധൻ മാർട്ടിൻ മേയ്ക്കമാലി സ്ഥലത്തെത്തിയപ്പോഴേക്കും വെള്ളം തുറന്നു വിട്ടതിനാൽ രാജവെമ്പാലകൾ താഴേക്ക് ഒഴുകിപ്പോയിരുന്നു.


