തെക്കന്‍ പാങ്ങില്‍ നിയന്ത്രണം വിട്ട ചരക്കുലോറി മറിഞ്ഞ് കാല്‍നടയാത്രക്കാരനായ വയോധികന് ദാരുണാന്ത്യം. തെക്കന്‍പാങ്ങ് ചെട്ടിപ്പടി തെക്കേപ്പാട്ട് ശ്രീധരന്‍ നായരാണ് (64) മരിച്ചത്.
കൊളത്തൂര്‍: തെക്കന്‍ പാങ്ങില്‍ നിയന്ത്രണം വിട്ട ചരക്കുലോറി മറിഞ്ഞ് കാല്‍നടയാത്രക്കാരനായ വയോധികന് ദാരുണാന്ത്യം. തെക്കന്‍പാങ്ങ് ചെട്ടിപ്പടി തെക്കേപ്പാട്ട് ശ്രീധരന്‍ നായരാണ് (64) മരിച്ചത്. ഇന്നലെ രാവിലെ 9.30ഓടെ പാങ്ങ് എടയൂര്‍ റോഡില്‍ ചെട്ടിപ്പടിയിലാണ് അപകടം. തമിഴ്‌നാട്ടിലെ തൂത്തുകുടിയില്‍നിന്ന് തണ്ണിമത്തനുമായി മഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന ചരക്കുലോറിയാണ് അപകടത്തില്‍ പെട്ടത്.
നിയന്ത്രണംവിട്ട ലോറി കാല്‍നടയാത്രക്കാരന്റെ ദേഹത്തേക്കാണ് മറിഞ്ഞത്. ലോറിക്കടിയില്‍പ്പെട്ട ശ്രീധരന്‍ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ലോറി നീക്കിയാണ് മൃതദേഹം പുറത്തെടുത്തത്. റോഡിനോട് ചേര്‍ന്നുള്ള മതില്‍ തകര്‍ത്ത് വീടിന്റെ മുറ്റത്തേക്കാണ് ലോറി മറിഞ്ഞത്. സംഭവ സമയം വീടിനു മുന്നില്‍ ആളുകള്‍ ഇല്ലാത്തതിനാല്‍ കൂടുതല്‍ ദുരന്തം ഒഴിവായി.
പരേതനായ മാണിക്കുന്നത് നാരായണന്‍ നായരാണ് ശ്രീധരന്റെ അച്ഛന്‍.അമ്മ, പരേതയായ പാര്‍വതി അമ്മ. ഭാര്യ-സുനന്ദ മക്കള്‍.ആരതി,അഞ്ജന മരുമക്കള്‍.രാജേന്ദ്രന്‍ പൂക്കാട്ടിരി ജിഎസ്ടി വിഭാഗം ഉദ്യോഗസ്ഥന്‍, അജീഷ് പത്തിരിപ്പാല ആര്‍മി ഉദ്യോഗസ്ഥന്‍.
സുഹൃത്തിൻ്റെ മകളായ ഒൻപത് വയസ്സുകാരിയെ പീഡിപ്പിച്ച ഓട്ടോഡ്രൈവര്‍ക്ക് 20 വര്‍ഷം കഠിനതടവ്
തിരുവനന്തപുരം: ഒൻപത് വയസ്സുകാരിയെ ഓട്ടോയ്ക്കുള്ളിലിട്ട് ക്രൂരമായി ബലാൽസംഗം ചെയ്ത കേസിൽ പ്രതിക്ക് ജീവിതാന്ത്യം വരെ കഠിന തടവും 75,000 രൂപ പിഴയും. തിരുവനന്തപുരം മണ്ണന്തല ചെഞ്ചേരി ലെയിനിൽ കുരുൻകുളം ത്രിശാലയത്തിൽ ത്രിലോക് എന്ന അനി (53) യെയാണ് തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. പ്രതി പിഴ ശിക്ഷ അടയ്ക്കാത്ത പക്ഷം ഒന്നരവര്‍ഷത്തെ അധിക തടവ് കൂടി അനുഭവിക്കണമെന്ന് അതിവേഗ കോടതി ജഡ്ജി ആര്‍.ജയകൃഷ്ണൻ്റെ വിധിയിൽ പറയുന്നു.
2012 നവംബർ മുതൽ 2013 മാർച്ച് വരെയുള്ള സമയത്താണ് കേസിന് ആസ്പദമായ സംഭവം നടന്നത്. നാലാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയെ പ്രതിയുടെ ഓട്ടോയിലാണ് സ്കൂളിൽ നിന്ന് തിരിച്ച് വീട്ടിലേക്ക് കൊണ്ടാക്കിയിരുന്നത്. കുട്ടിയുടെ അച്ഛനും അമ്മയും ജോലിക്കായി പത്തനംതിട്ടയിൽ പോയപ്പോൾ അമ്മൂമ്മയോടൊപ്പം മൊട്ടമൂടായിരുന്ന താമസം. പ്രതി കുട്ടിയുടെ അച്ഛൻ്റെ കൂട്ടുകാരനായതിനാലാണ് പ്രതിയെ വീട്ടിൽ കൊണ്ടാക്കാൻ ഏൽപ്പിച്ചത്.
ഇതിനിടെയാണ് കോട്ടയ്ക്കകം പത്മ വിലാസം റോഡിലെ ഒഴിഞ്ഞ സ്ഥലത്ത് കൊണ്ടു പോയി ഓട്ടോയ്ക്കുള്ളിൽ വെച്ച് പല തവണകളായി കുട്ടിയെ ബലാൽസംഗം ചെയ്തത്. ഒരു തവണ പ്രതിയുടെ കൂട്ടുകാരനെ വിളിച്ച് വരുത്തി പീഡിപ്പിക്കാൻ വേണ്ട ഒത്താശയും പ്രതി ചെയ്തു കൊടുത്തു. ആയുർവേദ കോളേജിനടുത്തുള്ള ഒരു ലോഡ്ജിൽ കൊണ്ട് പോയി ഐസ്ക്രീം കൊടുത്ത് മയക്കിയും പീഡിപ്പിച്ചു. ഒരു ഘട്ടത്തിൽ കുട്ടി പീഡിപ്പിക്കാനുള്ള ശ്രമം എതിർത്തപ്പോൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് അതിക്രമം തുടര്‍ന്നത്.
എന്നാൽ നിരന്തരമായ പീഡനത്തിൽ കുട്ടിയുടെ സ്വകാര്യ ഭാഗം മുറിഞ്ഞ് അണുബാധയുണ്ടായി. ഓട്ടോക്കാരൻ്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ സ്കൂൾ അദ്ധ്യാപിക വിവരം തിരക്കിയപ്പോഴാണ് കുട്ടി പീഡനത്തിൻ്റെ വിവരം വെളുപ്പെടുത്തിയത്. തുടർന്ന് അദ്ധ്യാപകരാണ് പൊലീസിനെ വിവരം അറിയിച്ചത്.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹനാണ് കോടതിയിൽ ഹാജരായത്. ചെറുമകളുടെ പ്രായമുള്ള കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലായെന്ന് കോടതി വിധി ന്യായത്തിൽ പറയുന്നു. ഇരയായ കുട്ടിയും കുടുംബവും അനുഭവിച്ച ദുരിതം കോടതിക്ക് കാണാതിരിക്കാനാകില്ലെന്നും കോടതി വിധിയിൽ പറയുന്നു. ഫോർട്ട് സിഐയായിരുന്ന എസ്. വൈ .സുരേഷാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷൻ 16 സാക്ഷികളെ വിസ്തരിച്ചു.27 രേഖകൾ ഹാജരാക്കി. പിഴ തുക കുട്ടിക്ക് നൽകണമെന്നും സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും വിധി ന്യായത്തിൽ പറയുന്നു.
