' മോശം മുഖ്യമന്ത്രിയാര് ?' പിണറായി വിജയനെന്ന് ഗൂഗിള്‍

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 7, Jan 2019, 2:46 AM IST
Google says Pinarayi Vijayan is he a bad chief minister
Highlights

' മോശം മുഖ്യമന്ത്രിയാര് ?' എന്ന് ഗൂഗിളിനോട് ചോദിച്ചാല്‍ പിണറായി വിജയനെന്ന് ഗൂഗിളിന്‍റെ മറുപടി. മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിക്കിപീഡിയ പേജാണ് അന്വേഷണത്തില്‍ ആദ്യം കാണുക.

തിരുവനന്തപുരം: ' മോശം മുഖ്യമന്ത്രിയാര് ?' എന്ന് ഗൂഗിളിനോട് ചോദിച്ചാല്‍ പിണറായി വിജയനെന്ന് ഗൂഗിളിന്‍റെ മറുപടി. മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിക്കിപീഡിയ പേജാണ് അന്വേഷണത്തില്‍ ആദ്യം കാണുക. ഗൂഗിള്‍ അല്‍ഗോരിതത്തിന്‍റെ പ്രത്യേകതകള്‍ കൊണ്ടാണ് ഇത്തരത്തില്‍ ഉത്തരങ്ങള്‍ കിട്ടുന്നതെന്ന് ഐടി വിദഗ്ദര്‍ പറയുന്നു.  

ശബരിമല വിഷയത്തില്‍ സുപ്രീംകോടതി നിലപാട് അംഗീകരിച്ച്, വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബന്ധമെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇന്ത്യയൊട്ടുക്കും ബിജെപി വന്‍ ക്യംപെയിനിങ്ങാണ് നടത്തുന്നത്. ലോക്‍സഭാ തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ വിശ്വാസവുമായി ബന്ധപ്പെട്ട് ഉത്തരേന്ത്യന്‍ വോട്ടര്‍മാരില്‍ സ്വാധീനമുണ്ടാക്കാനുള്ള ആയുധമാണ് ശബരിമലയിലെ യുവതി പ്രവേശനത്തെ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളെ ബിജെപി ഉയര്‍ത്തികൊണ്ടുവരുന്നത്. 

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശബരിമല പ്രശ്നമുയര്‍ത്തി ബിജെപി നടത്തിയ പ്രചാരണത്തിന്‍റെ ഭാഗമായി ഗൂഗിളിലുണ്ടായ അന്വേഷണങ്ങളാകാം ഇത്തരത്തിലൊരു ഉത്തരത്തിന് കാരണം. സമാന ചോദ്യങ്ങളുമായോ ഉത്തരങ്ങളുമായോ ഉള്ള വെബ് പേജുകളിലെക്കുള്ള അന്വേഷണങ്ങളാണ് ഇത്തരത്തിലുള്ള ഉത്തരം ലഭിക്കാന്‍ ഇടയാക്കുന്നത്. 

ഇതിന് മുമ്പും ഇത്തരത്തില്‍ രസകരമായ ഉത്തരങ്ങളുമായി ഗൂഗിള്‍ രംഗത്തെത്തിയിരുന്നെന്ന് ' ദി വീക്ക്' റിപ്പോര്‍ട്ട് ചെയ്യുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ' ഏറ്റവും വലിയ പത്ത് കുറ്റവാളികള്‍' എന്ന് ഗൂഗിളില്‍ അന്വേഷിച്ചാല്‍ നരേന്ദ്രമോദിയിലാണ് എത്തുക. മുന്‍ ലിബിയന്‍ നേതാവ് മുഹമ്മദ് ഗദ്ദാഫി, അധോലോക നേതാവ് ദാവൂദ് ഇബ്രാഹിം, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ എന്നിവരുടെ ചിത്രങ്ങളും ഇതുപോലെ ഗൂഗിളിന്‍റെ തെരഞ്ഞെടുപ്പിലുണ്ട്. 
 

loader