അഭിലാഷിനോട് ശത്രുതയുള്ളവർ ചേർന്ന് ജനറൽ ആശുപത്രിക്ക് സമീപം വച്ച് മർദ്ദിച്ചു എന്നാണ് ഭാര്യയുടെ പരാതി. 

കൈനകരി: ആലപ്പുഴയിൽ ഗുണ്ടാ നേതാവ് മർദ്ദനമേറ്റ് മരിച്ചു. പുന്നമട അഭിലാഷ് എന്ന് വിളിക്കുന്ന കൈനകരി എട്ടാം വാർഡിൽ അഭിലാഷാണ് മരിച്ചത്. അഭിലാഷിന്റെ സംഘത്തിലെ മുൻ അംഗവും ഒട്ടേറെ കേസുകളിൽ പ്രതിയുമായ കൈനകരി സ്വദേശി മജു എന്നയാൾ വീടു കയറി ആക്രമിക്കുകയായിരുന്നുവെന്നു നെടുമുടി പൊലീസ് പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കൊലപാതകക്കേസുകള്‍ അടക്കം ഇരുപത്തിയഞ്ചോളം കേസുകളാണ് പുന്നമട അഭിലാഷിനെതിരെയുള്ളത്. അഭിലാഷിനോട് ശത്രുതയുള്ളവർ ചേർന്ന് ജനറൽ ആശുപത്രിക്ക് സമീപം വച്ച് മർദ്ദിച്ചു എന്നാണ് ഭാര്യയുടെ പരാതി.

ഗുരുതര പരുക്കേറ്റ അഭിലാഷിനെ ഭാര്യ ദീപ്തിയാണ് ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. എത്തിക്കുമ്പോള്‍ ജീവനുണ്ടായിരുന്ന അഭിലാഷ് അർധ രാത്രിയോടെയാണ് മരിക്കുകയായിരുന്നു. കൈനകരിയിൽ അനിയൻ എന്നയാളുടെ കൊലപാതകക്കേസിലെ വിചാരണ കഴിഞ്ഞ് നില്‍ക്കുകയായിരുന്നു അഭിലാഷ്.