വിൽപ്പനയ്ക്കായി വീട്ടിൽ എംഡിഎംഎ സൂക്ഷിച്ച് വരുന്നുണ്ട് എന്ന രഹസ്യ വിവരം പൊലീസിന് കിട്ടുകയായിരുന്നു.

തൃശൂർ: എംഡിഎംഎയുമായി യുവതിയെ വടക്കേക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. പുന്നയൂർക്കുളം കടിക്കാട് കറുത്തേടത്ത് വീട്ടിൽ ഹിമ (36) യെയാണ് പിടികൂടിയത്. വിൽപ്പനയ്ക്കായി വീട്ടിൽ എംഡിഎംഎ സൂക്ഷിച്ച് വരുന്നുണ്ട് എന്ന രഹസ്യ വിവരത്തെ തുടർന്ന് വടക്കേക്കാട് എസ്എച്ച്ഒ കെ സതീഷിന്‍റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് 1.5 ഗ്രാം എംഡിഎംഎയുമായി ഇവർ പിടിയിലായത്. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളും പൊലീസ് ഇൻസ്‌പെക്ടർമാരായ ആനന്ദ് കെ പി, സാബു പി എസ്, സുധീർ പി എ, സീനിയർ സിവിൽ പോലീസ് ഓഫീസർ രഞ്ചിത്ത് കെ സി, റോഷ്നി, അനൂപ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Add Asianetnews as a Preferred SourcegooglePreferred

അതേസമയം, മാരക മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ട് യുവാക്കളും തൃശൂരിൽ അറസ്റ്റിലായിരുന്നു. എറിയാട് സ്വദേശി അമ്പലത്ത് വീട്ടിൽ ഇബിനുൾ മുഹമ്മദ് (24), ചെന്ത്രാപ്പിന്നി സ്വദേശി കുടംപുളി വീട്ടിൽ നിഷിക്ക് (32) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളിൽ നിന്നും 2.51 ഗ്രാം എംഡിഎംഎയും പ്രതികൾ സഞ്ചരിച്ച കാറിൽ നിന്നും എംഡിഎംഎ വിൽപ്പനയ്ക്കായി സൂക്ഷിച്ച കവറുകളും ഉപയോഗിക്കുന്ന ഫണലും കണ്ടെത്തി. 

പ്രതികൾ ബംഗളൂരുവിൽ നിന്നാണ് വിൽപ്പനയ്ക്കായി ലഹരി വസ്തുക്കൾ കൊണ്ടുവന്നിരുന്നത്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നുള്ള വാഹന പരിശോധനയിൽ വലപ്പാട് കോതകുളത്ത് വെച്ചാണ് പൊലീസിന്‍റെയും ജില്ലാ ഡാൻസാഫിന്‍റെയും നേതൃത്വത്തിൽ ഇരുവരെയും പിടികൂടിയത്. പ്രതികളിൽ ഇബിനുൾ മുഹമ്മദ് 2022ൽ മതിലകം പൊലീസ് സ്റ്റേഷൻ അടിപിടി കേസിൽ പ്രതിയാണ്.

ഗൂഗിൾ അടക്കം സഹായിച്ചു, അന്വേഷിച്ചെത്തിയ കേരള പൊലീസ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; സൈബർ തട്ടിപ്പുകാരൻ കുടുങ്ങി

ക്രോം ഉപയോഗിക്കുന്നവരുടെ നെഞ്ചിടിപ്പേറ്റി പുതിയ വാർത്ത; അപകടസാധ്യതകൾ കുറയ്ക്കുന്നതിന് ചെയ്യേണ്ടത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം