ചേർത്തല: സർക്കാർ ജീവനക്കാരൻ വാഹന അപകടത്തിൽ മരിച്ചു. തണ്ണീർമുക്കം പഞ്ചായത്ത് എട്ടാം വാർഡിൽ ചിറയിൽ പറമ്പിൽ ഗോപാലകൃഷ്ണന്റെ മകൻ ബിനു (48) ആണ് മരിച്ചത്. ആലപ്പുഴ കരുവാറ്റയ്ക്ക് സമീപം  ദേശീയ പാതയിൽ ആശ്രമം ജംഗ്ഷനിൽ ഇന്ന് പുലർച്ചെ 5.30ക്ക് ആയിരുന്നു അപകടം.

അമിത വേഗതയിൽ പാലുമായി വന്ന മിനിലോറി ബിനു ഓടിച്ചിരുന്ന ഇരുചക്ര വാഹനത്തിൽ ഇടിക്കുകയായിരുന്നു.
അതുവഴി വന്ന ഹൈവെ പൊലീസ് ബിനുവിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

12 വർഷമായി തിരുവനന്തപുരം കളക്ട്രേറ്റിലെ ജീവനക്കാരനായിരുന്നു ബിനു. ലോക്ക്ഡൗൺ വന്നതോടെ തിരുവനന്തപുരത്തേയ്ക്ക് പോയിരിന്നില്ല. തിങ്കളാഴ്ച ലോക്ക്ഡൗൺ അയവുവന്നതോടെ പുലർച്ചെ നാല് മണിയ്ക്ക് ഹോണ്ട ആക്ടീവയിൽ തിരുവനന്തപുരത്തേയ്ക്ക് പോകുമ്പോഴായിരുന്നു അപകടം.