ബൈക്കില്‍ പോകുമ്പോള്‍ കാട്ടുപന്നി കുറുകെ ചാടി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇദ്ദേഹത്തിന്റെ കൈക്കും കാലിനും തലക്കും പരിക്കേറ്റു. 

തിരുവനന്തപുരം: കാട്ടുപന്നിയിടിച്ച് ഗവണ്‍മെന്റ് ജീവനക്കാരന് ഗുരുതരപരിക്കേറ്റു. ആഭ്യന്തരമന്ത്രാലയം ഉദ്യോഗസ്ഥനായ കെ എ ഗോപകുമാരന്‍ നായര്‍ക്കാണ്(52) ഞായറാ്ച രാത്രി പാലോട് വെച്ച് പരിക്കേറ്റത്. ജോലി കഴിഞ്ഞ് വീട്ടില്‍ പോകവെയായിരുന്നു അപകടം. ബൈക്കില്‍ പോകുമ്പോള്‍ കാട്ടുപന്നി കുറുകെ ചാടി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇദ്ദേഹത്തിന്റെ കൈക്കും കാലിനും തലക്കും പരിക്കേറ്റു.

അപകടത്തില്‍പ്പെട്ട് അബോധാവസ്ഥായില്‍ കിടന്നിരുന്ന ഇയാളുടെ അഞ്ചരപ്പവര്‍ തൂക്കം വരുന്ന സ്വര്‍ണമാലയും നഷ്ടമായി. പൊലീസെത്തിയാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യം സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona