മാനന്തവാടിക്കടുത്ത് പനമരത്ത് ദുരിതാശ്വാസ കാമ്പിൽ നിന്ന് സാധനങ്ങൾ കടത്താൻ ശ്രമിച്ച രണ്ട് സർക്കാർ ജീവനക്കാർ അറസ്റ്റിലായി.
കൽപ്പറ്റ: മാനന്തവാടിക്കടുത്ത് പനമരത്ത് ദുരിതാശ്വാസ കാമ്പിൽ നിന്ന് സാധനങ്ങൾ കടത്താൻ ശ്രമിച്ച രണ്ട് സർക്കാർ ജീവനക്കാർ അറസ്റ്റിലായി.
പനമരം വില്ലേജ് ഓഫീസിലെ ജിവനക്കാരായ സിനീഷ് തോമസ്, ദിനേഷ് എം.പി എന്നിവരാണ് അറസ്റ്റിലായത്. ഇന്ന് പുലർച്ചെ മൂന്ന് മണിക്ക് സാധനങ്ങളുമായി പോകുമ്പോൾ അന്തേവാസികൾ തടഞ്ഞ് വെച്ച് പോലീസിൽ അറിയിക്കുകയായിരുന്നു.
