Asianet News MalayalamAsianet News Malayalam

വ്യാജരേഖ ഉണ്ടാക്കി സർക്കാർ ഭൂമി കൈയ്യേറി; 11 പേർക്കെതിരെ കേസെടുത്തു

മുന്നാറിന്റെ വിവിധ ഭാഗങ്ങളിലെ സർക്കാർ ഭൂമി വ്യാജരേഖകൾ ഉണ്ടാക്കി സ്വന്തമാക്കിയെന്നാണ് കേസ്

government land encroached in idukki
Author
Idukki, First Published Oct 6, 2019, 4:33 PM IST

ഇടുക്കി: വ്യാജരേഖ ഉണ്ടാക്കി സർക്കാർ ഭൂമി കൈയ്യേറിയ 11 പേർക്കെതിരെ ഭൂസംരക്ഷണ നിയമപ്രകാരം പോലീസ് കേസെടുത്തു. ഇക്കാ നഗർ സ്വദേശി പി.ജയകുമാർ, നല്ല തണ്ണി സ്വദേശി വിൽസൺ ഇൻപരാജ്, ലക്ഷ്മി സ്വദേശി ജി.ഗണേശ് രാജ, ചൊക്കനാട് വട്ടക്കാട് സ്വദേശി എസ്.ഷൺമുഖ തായ്, ചൊക്കനാട് നോർത്ത് സ്വദേശി വിനോദ് ഷൺമുഖയ്യ, സെവൻമല സ്വദേശി പി.രാജൻ, തെന്മല ഫാക്ടറി സ്വദേശി പി.ഗണേശൻ, ലക്ഷ്മി സൗത്ത് സ്വദേശി കെ.മോഹന സുന്ദരം, വാഗുവരടോപ് ഡിവിഷനിൽ എൻ.അർജുനൻ, പെരിയവര ചോലമലഡിവിഷനിൽ പി. ദ്രവ്യം, ഇക്കാ നഗർ സ്വദേശി മരിയ അന്തോണി എന്നിവർക്കെതിരെയാണ് കലക്ടറുടെ നിർദേശപ്രകാരം മൂന്നാർ എസ്.ഐ.കെ.എം.സന്തോഷ് കേസെടുത്തത്. 

ഇവർ മുന്നാറിന്റെ വിവിധ ഭാഗങ്ങളിൽ സർക്കാർ ഭൂമി വ്യാജരേഖകൾ ഉണ്ടാക്കി സ്വന്തമാക്കിയെന്ന് റവന്യൂ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണ് കേസ് എടുത്തത്.
 

Follow Us:
Download App:
  • android
  • ios