ത്രേസ്യാമയുമായി പിടിവലിയുണ്ടാകുകയും അവരെ ഉപദ്രവിക്കുകയും ചെയ്താണ് ഇയാൾ മാല കവർന്നത്...
കൊല്ലം: വൃദ്ധയെ ആക്രമിച്ച് സ്വർണ്ണാഭരണം കവർന്ന കേസിൽ ചെറുമകൻ അറസ്റ്റിൽ. 223 കാരനായ അനിമോൻ ആണ് അറസ്റ്റിലായത്. കല്ലുവാതുക്കൽ സ്വദേശി 86 കാരിയായ ത്രേസ്യാമ്മ മേരിയുടെ മാലയാണ് അനിമോൻ കവർന്നത്. ത്രേസ്യാമയുമായി പിടിവലിയുണ്ടാകുകയും അവരെ ഉപദ്രവിക്കുകയും ചെയ്താണ് ഇയാൾ മാല കവർന്നത്. മെയ് 27ന് ഉച്ചയോടെയാണ് സംഭവം നടന്നത്. രണ്ട് പവന്റെ സ്വർണ്ണമാലയാണ് ത്രേസ്യാമ്മയിൽ നിന്ന് ഇയാൾ പിടിച്ചുപറിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ വയോധികയെ കൊട്ടാരക്കര സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്റ്റേഷൻ ഇൻസ്പെക്ടർ ജോസഫ് ലിയോൺ, എസ്ഐ കെ എസ് ദീപു, എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
