ചെർപ്ലശ്ശേരി സ്വദേശികളായ ഖാലിദും രണ്ടുവയസ്സുകാരൻ ജാബിറുമാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. 

പാലക്കാട്: ചെർപ്ലശ്ശേരിയിൽ മുത്തച്ഛനും പേരക്കുട്ടിയും കിണറ്റിൽ വീണ് മരിച്ചു. ചെർപ്ലശ്ശേരി സ്വദേശികളായ ഖാലിദും രണ്ടുവയസ്സുകാരൻ ജാബിറുമാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. 

കുട്ടി വീഴുന്നത് കണ്ട് ഖാലിദ് കിണറ്റിലേക്ക് ചാടുകയായിരുന്നു. നാട്ടുകാർ ഓടിയെത്തിയെങ്കിലും രക്ഷിക്കാനായില്ല. ഷൊറണൂരിൽ നിന്ന് അഗ്നിശമനസേന ഉദ്യോഗസ്ഥര്‍ ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.