മൂന്നാറിലെ ട്രാഫിക്ക് കുരുക്ക് ഒഴിവാക്കുന്നതോടൊപ്പം മൂന്നാറിന്റെ ദൈര്‍ഘ്യം കൂട്ടുകയാണ് പദ്ധതികൊണ്ട് പഞ്ചായത്ത് ലക്ഷ്യമിടുന്നത്

മൂന്നാർ: ഗ്രീന്‍ മൂന്നാര്‍ പദ്ധതി യാഥാർത്ഥ്യമാക്കാന്‍ കരട് തയ്യറാക്കി മൂന്നാര്‍ പഞ്ചായത്ത്. വിവിധ സംഘടന നേതാക്കള്‍ കച്ചവടക്കാര്‍ ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ നേതാക്കള്‍ എന്നിവരുടെ ആശയങ്ങള്‍ കേട്ടശേഷമായിരിക്കും പദ്ധതി സംബന്ധിച്ചുള്ള കരട് രേഖ അധിക്യതര്‍ പുറത്തുവിടുകയുള്ളു. മൂന്നാറിലെ ട്രാഫിക്ക് കുരുക്ക് ഒഴിവാക്കുന്നതോടൊപ്പം മൂന്നാറിന്റെ ദൈര്‍ഘ്യം കൂട്ടുകയാണ് പദ്ധതികൊണ്ട് പഞ്ചായത്ത് ലക്ഷ്യമിടുന്നത്.

ഗ്രീന്‍ മൂന്നാര്‍ പദ്ധതി നടപ്പിലാക്കാനുള്ള ആദ്യഘട്ടമെന്ന നിലയില്‍ മൂന്നാറിലെ വിവിധ രാഷ്ട്രീയ നേതാക്കള്‍ ഉദ്യോഗസ്ഥര്‍ കച്ചവടക്കാര്‍ സംഘടന പ്രവര്‍ത്തകര്‍ എന്നിവരുടെ ആശയങ്ങള്‍ പഞ്ചായത്ത് കേള്‍ക്കുകയും പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുകയും ചെയ്തു. ടൗണിലെ തിരക്ക് ഒഴിവാക്കാന്‍ പഴയമൂന്നാര്‍ മുതല്‍ മൂന്നാര്‍ ടൗണ്‍ വികസിപ്പിക്കും. ടൗണിലെ ഓട്ടോ-ടാക്‌സികളും പ്രവേറ്റ് ബസ് സ്റ്റാന്റും തിരക്കൊഴിഞ്ഞ മേഘലകളിലേക്ക് മാറ്റും.

രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും എത്തുന്ന സഞ്ചാരികള്‍ ഉപയോഗശൂന്യമായ വസ്തുക്കള്‍ മൂന്നാറില്‍ നിക്ഷേപിക്കുന്നത് ഒഴിവലാക്കാന്‍ രണ്ടാംമൈല്‍, ഹെഡ് വര്‍ക്‌സ് ജലാശയം തുടങ്ങിയ മേഘലകളില്‍ ഒരുമാസത്തിനകം ഗ്രീന്‍ ചെക്ക് പോയിന്റുകള്‍ സ്ഥാപിക്കും. രാത്രിപലതെന്ന വ്യത്യസമില്ലാതെ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നവരെ കണ്ടെത്താന്‍ പഞ്ചായത്തിന്റെ കര്‍മ്മ സേനയെ നിയോഗിക്കും. ജീവിത ഉപാദിക്കുവേണ്ടി വ്യാപാരം ചെയ്യുന്ന പെട്ടിക്കടക്കാരെ തിരക്കൊഴിഞ്ഞ മേഘലയിലെക്ക് മാറ്റി അവരെ സംരക്ഷിക്കും. മൂന്നാറിന്റെ പ്രക്യതിക്ക് ഇണങ്ങിയ രീതിയിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലടക്കം നിയമങ്ങള്‍ നടപ്പിലാക്കാനാണ് പഞ്ചായത്ത് കമ്മറ്റിയുടെ തീരുമാനം.