കാമ്പിശ്ശരി തെക്കേതലയ്ക്കൽ എംഎസ് ഇഷ്ടിക കമ്പനിക്ക് സമീപം ഇന്നലെയാണ് സമയ ഹസ്ദ (22) എന്ന യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ആലപ്പുഴ ആലപ്പുഴ വള്ളികുന്നത്ത് അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. പ്രതിയായ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാൾ ദക്ഷിൻ ദിനാഷ് സ്വദേശി സനാദൻ ആണ് അറസ്റ്റിലായത്. കാമ്പിശ്ശരി തെക്കേതലയ്ക്കൽ എംഎസ് ഇഷ്ടിക കമ്പനിക്ക് സമീപം ഇന്നലെയാണ് സമയ ഹസ്ദ (22) എന്ന യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് പ്രതി കുറ്റം സമ്മതിച്ചത്.

Read More.... ഉപേക്ഷിച്ച നവജാതശിശു മരിച്ച കേസ്; കല്ലുവാതുക്കലിൽ അമ്മയ്ക്ക് 10 വർഷം തടവും പിഴയും വിധിച്ച് കോടതി

അഞ്ച് ദിവസം മുമ്പാണ് സമയ ഹസ്ദ കേരളത്തിൽ ജോലിക്കെത്തിയത്. സംഭവത്തിന് പിന്നാലെ, ഒപ്പം ജോലി ചെയ്യുന്ന ബംഗാൾ സ്വദേശികളായ സനാദൻ (24), പ്രേം (40) എന്നിവരെ കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്യലിൽ സനാ​ദൻ കുറ്റം സമ്മതിച്ചു. വള്ളികുന്നം എസ്എച്ച്ഒ ബിനുകുമാർ ടി, എസ്ഐ ദിജേഷ് കെ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്. ആലപ്പുഴയിൽ നിന്നുള്ള വിരലടയാള വിദഗ്ധരടക്കം സംഭവ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. 

Asianet News Live