ഗുരുവായൂർ ക്ഷേത്രത്തിൽ ഒരു മാസത്തെ ഭണ്ഡാരം വരവായി ലഭിച്ചത് റെക്കോർഡ് തുക

ഗുരുവായൂർ ക്ഷേത്രത്തിൽ കഴിഞ്ഞ ജൂണിലാണ് ഇതിന് മുമ്പ് ഏഴ് കോടിയിലധികം വരുമാനം ലഭിച്ചത്.

Guruvayur temple received a record amount of one month treasury

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഒരു മാസത്തെ ഭണ്ഡാരം വരവായി റെക്കോർഡ് തുക. 7.5 കോടി രൂപയാണ് ഇത്തവണ ലഭിച്ചത്. ഇത് റെക്കോർഡാണ്. കഴിഞ്ഞ ജൂണിലാണ് ഏഴ് കോടിയിലധികം വരുമാനം ലഭിച്ചത്. സാധാരണ 5-6 കോടി രൂപയാണ് ഭണ്ഡാരം വരവായി ലഭിക്കാറുള്ളത്. 

ശബരിമല സീസണായതും ഭണ്ഡാരം വരുമാനത്തിൽ വർധനയുണ്ടാവാൻ കാരണമായി. കൂടാതെ മൂന്ന് കിലോ 906 ഗ്രാം സ്വർണവും 25 കിലോ 830 ഗ്രാം വെള്ളിയും ലഭിച്ചു. നിരോധിച്ച നോട്ടുകൾ വീണ്ടും ലഭിച്ചുകൊണ്ടിരിക്കുകയാണ്. രണ്ടായിരം രൂപയുടെ 35 കറൻസികളും 1000 രൂപയുടെ 33 എണ്ണവുമാണ് ഇത്തവണ ലഭിച്ചത്. കിഴക്കും പടിഞ്ഞാറും നടകളിലെ ഇ-ഭണ്ഡാരങ്ങൾ വഴി 3.94 ലക്ഷം രൂപ ലഭിച്ചു.

READ MORE: സ്കൂളിന്റെ വാതിൽ മുറിച്ച് അകത്തുകടന്നു, വിലപിടിപ്പുള്ളതൊന്നും നഷ്ടപ്പെട്ടില്ല; പൊലീസിനെ വലച്ച് മോഷണം

Latest Videos
Follow Us:
Download App:
  • android
  • ios