മണ്ഡപം ബുക്ക് ചെയ്യാൻ വരുന്നവരിൽ നിന്നും വധൂവരന്മാരുടെ പ്രായം തെളിയിക്കുന്ന നിയമാനുസൃതമായ രേഖകൾ ജീവനക്കാർ ചോദിച്ച് വാങ്ങണം.
തിരുവനന്തപുരം: വിവാഹ ആവശ്യങ്ങൾക്കായി മണ്ഡപം ബുക്ക് ചെയ്യുമ്പോൾ വധുവിന്റെയും വരന്റെയും പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും ഹാജരാക്കണമെന്ന് ബാലാകാശ കമ്മീഷൻ. ശൈശവ വിവാഹം തടയുന്നതിന്റെ ഭാഗമായാണ് കമ്മീഷന്റെ നടപടി.
മണ്ഡപം ബുക്ക് ചെയ്യാൻ വരുന്നവരിൽ നിന്നും വധൂവരന്മാരുടെ പ്രായം തെളിയിക്കുന്ന നിയമാനുസൃതമായ രേഖകൾ ജീവനക്കാർ ചോദിച്ച് വാങ്ങണം. ഈ രേഖകളുടെ ഫോട്ടോ കോപ്പികൾ ഓഫീസുകളിൽ സൂക്ഷിച്ച് വയ്ക്കേണ്ടതുണ്ട്. വധുവിനോ വരനോ പ്രായം കുറവെന്നു കണ്ടാൽ മണ്ഡപം അനുവദിക്കരുത്. കൂടാതെ, പ്രായപൂർത്തിയാകാത്തവരുടെ വിവാഹത്തിനായി തങ്ങളെ സമീപിച്ചു എന്നുള്ള കാര്യം ഉദ്യോഗസ്ഥരെ മണ്ഡപ അധികൃതർ അറിയിക്കണം. ഇക്കാര്യങ്ങളിൽ വീഴ്ച വരുത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍ , ഇന്‍സ്റ്റഗ്രാം , യൂട്യൂബ്
