Asianet News MalayalamAsianet News Malayalam

ചെറുതുരുത്തിയിലെ കോഴിഫാമിൽ രഹസ്യ വിവരം കിട്ടി പൊലീസെത്തി; കണ്ടെത്തിയത് 150 ചാക്കുകളിൽ സൂക്ഷിച്ച ഹാൻസ്

കോഴി ഫാമിൻ്റെ നടത്തിപ്പുകാരായ ചാത്തന്നൂർ സ്വദേശി അമീനും പട്ടാമ്പി സ്വദേശി ഉനൈസുമാണ് പിടിയിലായത്

Hans sale behind poultry farm at Cheruthuruthi
Author
First Published Aug 12, 2024, 5:52 PM IST | Last Updated Aug 12, 2024, 6:25 PM IST

തൃശ്ശൂർ: ചെറുതുരുത്തിയിൽ വൻ ലഹരി വേട്ട. ഒരു ലക്ഷത്തിലേറെ ഹാൻസ് പാക്കറ്റ് പിടികൂടി. കോഴിഫാമിന്റെ മറവിലായിരുന്നു ലഹരി കച്ചവടം. പള്ളം പള്ളിക്കൽ എക്സൽ കോഴിഫാമിൽ നിന്നാണ് ലഹരി പിടിച്ചത് സംഭവത്തിൽ രണ്ടു പേർ പിടിയിലായി. ചാത്തന്നൂർ സ്വദേശി അമീനും പട്ടാമ്പി സ്വദേശി ഉനൈസുമാണ് പിടിയിലായത്. 150 ചാക്കുകളിലായാണ് ഒരു ലക്ഷത്തിലേറെ ഹാൻസ് സൂക്ഷിച്ചത്. ചെറുതുരുത്തി എസ്.ഐ വി.ആർ നിഖിലിന്റെ നേതൃത്വത്തിലായിരുന്നു കോഴിഫാമിൽ പരിശോധന നടത്തിയത്. വാഹനത്തിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന ഒരു ലോഡ് ഹാൻസ് ഉൽപ്പന്നങ്ങളും, കോഴിഫാമിന്റെ റൂമിൽ സൂക്ഷിച്ചിരുന്ന ചാക്ക് കണക്കിന് ഹാൻസുമാണ്  കണ്ടെടുത്തത്.

Read more: കോഴിവില റെക്കോർഡ് ഇടിവിൽ; കടകളിൽ തിരക്ക്, ആശങ്കയിൽ കർഷകർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios