വിധവയായ വീട്ടമ്മയെ ആക്രമിച്ച് പരിക്കേൽപ്പിച്ചതായി പരാതി. ആറാട്ടുപുഴ കളളിക്കാട് പുത്തൻപുരയിൽ വത്സല(58)ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ 28-ന് രാത്രിയിലാണ് നാലുപേർ ചേർന്ന് ഇവരെ ആക്രമിച്ചത്.

ഹരിപ്പാട്: വിധവയായ വീട്ടമ്മയെ ആക്രമിച്ച് പരിക്കേൽപ്പിച്ചതായി പരാതി. ആറാട്ടുപുഴ കളളിക്കാട് പുത്തൻപുരയിൽ വത്സല(58)ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ 28-ന് രാത്രിയിലാണ് നാലുപേർ ചേർന്ന് ഇവരെ ആക്രമിച്ചത്. അക്രമികളിൽ ഒരാളുടെ മകന്റെ വഴി പ്രശ്‌നത്തിൽ തന്റെ മകൻ ഇടപെട്ടതിന്റെ പേരിലാണ് ആക്രമണം നടത്തിയതെന്ന് വത്സല പറഞ്ഞു. 

കമ്പി വടി കൊണ്ടാണ് ആക്രമിച്ചത്. തലയ്ക്ക് സാരമായി പരിക്കേറ്റ ഇവർ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തേടി. 29-ന് തൃക്കുന്നപ്പുഴ പൊലീസ് മെഡിക്കൽ കോളേജിൽ എത്തി ഇവരുടെ മൊഴിയെടുത്തിരുന്നു. എന്നാൽ, പൊലീസ് കേസെടുക്കാൻ വൈകിയതിനാൽ വത്സല ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരിക്കുകയാണ്.

Read more: Rape : കോളേജിനുള്ളില്‍ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥി ബലാത്സംഗത്തിനിരയായി; പ്രതി പിടിയില്‍

വിവാഹ ദിവസം കാസര്‍കോട് പൊലീസുകാരന്‍ തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട്: കാസര്‍കോട് എ ആർ ക്യാമ്പിലെ പൊലീസുകാരന്‍ തൂങ്ങിമരിച്ച നിലയില്‍. ചീമേനി ആലന്തട്ട സ്വദേശിയായ വിനീഷാണ് തൂങ്ങിമരിച്ചത്. സ്വന്തം വീട്ടിലാണ് വിനീഷ് തൂങ്ങിമരിച്ചത്. ഞായറാഴ്ച പുലര്‍ച്ചയോടെയാണ് വിനീഷിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഇന്ന് വിനീഷിന്‍റെ വിവാഹം നടക്കാനിരിക്കുകയായിരുന്നു. ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങള്‍ സംബന്ധിച്ച് വ്യക്തതയില്ല. പൊലീസ് സ്ഥലത്ത് എത്തി മറ്റ് ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)