Asianet News MalayalamAsianet News Malayalam

പാചകത്തിനിടെ സിലിണ്ട‌ർ മൂന്ന് ഇഞ്ച് വലിപ്പത്തിൽ പൊട്ടിത്തെറിച്ചു, ഹരിപ്പാട് വീട്ടിൽ അപകടം; തലനാരിഴക്ക് രക്ഷ

അടുക്കളയ്ക്കുള്ളിൽ ഉണ്ടായിരുന്ന ഉപകരണങ്ങൾ പൂർണമായും അഗ്നിക്കിരയായി

Haripad gas cylinder exploded while cooking and a fire broke out in kitchen
Author
First Published Apr 12, 2024, 12:01 AM IST | Last Updated Apr 12, 2024, 12:01 AM IST

ഹരിപ്പാട്: പാചകം ചെയ്യുന്നതിനിടയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അടുക്കളയിൽ തീപിടുത്തം. പള്ളിപ്പാട് നാലുകെട്ടും കവല വിശാഖത്തിൽ ബിനുവിന്റെ വീട്ടിലാണ് അപകടം ഉണ്ടായത്. ബുധനാഴ്ച വൈകുന്നേരം ബിനുവിന്‍റെ ഭാര്യ ലത (46) പാചകം ചെയ്യുന്നതിനിടയിലാണ് തീപിടുത്തം ഉണ്ടായത്. ഉടൻതന്നെ വീട്ടിലുള്ളവർ പുറത്തിറങ്ങിയതിനാൽ ആർക്കും കാര്യമായ പരിക്കുകൾ ഉണ്ടായില്ല. ലതയുടെ കാലിനും മകൻ അശ്വിന്റെ കൈക്കും നേരിയ പരിക്കുണ്ട്.

ഇനിയെന്തുവേണം! വിഷുക്കാലത്ത് കൊടും ചൂടിൽ ആശ്വാസ മഴ ഉറപ്പ്, കേരളത്തിൽ 4 ദിവസം ഇടിമിന്നൽ ജാഗ്രതയും

അടുക്കളയ്ക്കുള്ളിൽ ഉണ്ടായിരുന്ന ഉപകരണങ്ങൾ പൂർണമായും അഗ്നിക്കിരയായി. ഫ്രിഡ്ജ് വാഷിംഗ് മെഷീൻ അടുക്കളയിലെ മറ്റ് പാത്രങ്ങളെല്ലാം പൂർണമായും നശിച്ചു. അടുക്കളയുടെ ഭിത്തികൾക്കും കാര്യമായ തകരാറുകൾ സംഭവിച്ചു. ഹരിപ്പാട് നിന്നും അഗ്നി രക്ഷാസേന സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. സിലിണ്ടറിൽ ഏകദേശം മൂന്ന് ഇഞ്ചോളം വലിപ്പത്തിൽ മാത്രമാണ് പൊട്ടൽ ഉണ്ടായത്. അതിനാലാണ് വലിയ അപകടം ഉണ്ടാവാഞ്ഞതെന്ന് അഗ്നിരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios