Asianet News MalayalamAsianet News Malayalam

കുടുംബ വീട്ടിൽ പോയി മടങ്ങവെ അപകടം, ടിപ്പർ ലോറിയിൽ ബൈക്ക് കൂട്ടിയിടിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യം

എടത്വാ നെടുവംമാലിൽ എം സി ഭവനിൽ ദേവരാജന്റെ  ഏക മകൻ ദീപു (21) ആണ് മരിച്ചത്

Haripad student died in collision between tipper lorry and a bike accident
Author
First Published Aug 20, 2024, 5:42 PM IST | Last Updated Aug 20, 2024, 5:42 PM IST

ഹരിപ്പാട്: ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു. എടത്വാ നെടുവംമാലിൽ എം സി ഭവനിൽ ദേവരാജന്റെ  ഏക മകൻ ദീപു (21) ആണ് മരിച്ചത്. ഹരിപ്പാട് വീയപുരം റോഡിൽ  വീയപുരം ഹൈസ്കൂളിന് സമീപം ഇന്ന് രാവിലെ 10.30 ന്  ആയിരുന്നു  അപകടം. മാതാവ് സിന്ധുവിന്റെ കുടുംബ വീടായ ഹരിപ്പാട്ട് നിന്ന് തിരിച്ചു പോകുമ്പോഴായിരുന്നു സംഭവം.

ഇടിയുടെ ആഘാതത്തിൽ കൈ അറ്റുപോയ ദീപുവിനെ ഓടിക്കൂടിയ നാട്ടുകാർ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അറ്റുപോയ കൈ മറ്റൊരു വാഹനത്തിലാണ് ആശുപത്രിയിൽ എത്തിച്ചത്. വീയപുരം പൊലീസ് മേൽ നടപടി സ്വീകരിച്ചു.

'പ്രമുഖ നടനിൽ നിന്ന് ദുരനുഭവമുണ്ടായി, വെളിപ്പെടുത്തലുമായി തിലകന്‍റെ മകൾ; 'പേര് വെളിപ്പെടുത്തും, ഉചിത സമയത്ത്'

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios