കായംകുളം ചെമ്പകപ്പള്ളിക്ക് സമീപം ഹരിത കർമ്മ സേനയുടെ പ്ലാസ്റ്റിക് ശേഖരണ ബൂത്തിൽ നിന്ന് ഭീമൻ മൂർഖൻ പാമ്പിനെ കണ്ടെത്തി. സർപ്പാ റെസ്ക്യൂവറായ ചാർലി വർഗീസ് എത്തി പാമ്പിനെ സുരക്ഷിതമായി പിടികൂടി.

ആലപ്പുഴ: കായംകുളം നഗരസഭ എട്ടാം വാർഡ് അതിർത്തിയായ ചെമ്പകപ്പള്ളിക്ക് സമീപം ഹരിത കർമ്മ സേനയുടെ പ്ലാസ്റ്റിക് ബൂത്തിൽ നിന്ന് ഭീമൻ മൂർഖൻ പാമ്പിനെ കണ്ടെത്തി പിടികൂടി. ചെമ്പകപ്പള്ളിയിൽ ഷാഫിയുടെ പുരയിടത്തിൽ സ്ഥാപിച്ചിട്ടുള്ള പ്ലാസ്റ്റിക് ബൂത്തിലാണ് പാമ്പിനെ കണ്ടെത്തിയത്. പ്രദേശത്ത് അടുത്തകാലത്ത് ആദ്യമായിട്ടാണ് മൂർഖൻ പാമ്പിനെ കണ്ടെത്തുന്നത്. അസാമാന്യ വലിപ്പമുള്ള ഇനത്തിൽപ്പെട്ട പാമ്പാണിതെന്ന് റെസ്ക്യൂവർ പറഞ്ഞു.

ഹരിത കർമ്മ സേനാംഗങ്ങൾ പ്ലാസ്റ്റിക് എടുക്കുന്നതിനിടയിലാണ് പാമ്പിനെ കണ്ടത്. ഉടൻതന്നെ കൗൺസിലർ റസാക്ക് വള്ളിയിൽ സർപ്പാ റെസ്ക്യൂവറായ ചാർലി വർഗീസിനെ വിവരമറിയിക്കുകയായിരുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് ചാർലി വർഗീസ് സംഭവസ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ ബൂത്തിലെ പ്ലാസ്റ്റിക്കുകൾ മാറ്റി. പ്ലാസ്റ്റിക്കുകൾക്കിടയിൽ ഒളിച്ചിരുന്ന ഭീമൻ മൂർഖൻ പാമ്പിനെ പുറത്തെടുത്ത് സുരക്ഷിതമായി പിടികൂടുകയായിരുന്നു. വൻ ജനക്കൂട്ടമാണ് പാമ്പിനെ പിടികൂടുന്നത് കാണാൻ എത്തിയത്. തുടർന്ന് നാട്ടുകാർക്കായി ബോധവൽക്കരണ ക്ലാസ് കൂടി നടത്തിയ ശേഷമാണ് സർപ്പാ റെസ്ക്യൂവർ പാമ്പുമായി പോയത്.