കുറ്റിപ്പുറം: കഴിഞ്ഞ ദിവസം തവനൂർ തൃക്കണാപുരത്ത് പിടികൂടിയ കുഴപ്പണം കൊണ്ടുവന്ന ലോറിയുടമയുടെ മറ്റ് ലേറികളിലും മുമ്പ് ഹവാല പണം കൊണ്ടുവന്നിരുന്നതായി സൂചന. ഇന്നലെ 1.38 കോടിയുടെ കുഴൽപ്പണമാണ് നാഗ്പൂരിൽ നിന്നും കുറ്റിപ്പുറത്തെത്തിയ ലോറിയിലെ പ്രത്യേക അറകളിൽ നിന്നും പിടികൂടിയത്. 

ചാലിശ്ശേരിയിലെ അടയ്ക്ക വ്യാപാരി ഷിജോയുടെ വസതിയിലും കോക്കൂരിലുള്ള ഗോഡൗണിലും പൊലീസ് പരിശോധന നടത്തി. അറകളുള്ള മറ്റൊരു ലോറിയും പൊലീസ് പിടിച്ചെടുത്തു. പത്തോളം ലോറി ഷിജോയ്ക്കുള്ളതായാണ് വിവരം.

ഇയാൾ ഒളിവിൽ പോയതായും വ്യാജ മേൽവിലാസങ്ങളിൽ ജിഎസ് ടി അക്കൗണ്ടുകൾ ഓപ്പൺ ചെയ്ത് നികുതി വെട്ടിപ്പ് നടത്തുന്നതായും സംശയിക്കുന്നതായി കുറ്റിപ്പുറം പൊലീസ് പറഞ്ഞു. ഇയാളുടെ മറ്റ് ലോറികൾ സ്ഥിരം നിർത്തിയിടാറുള്ള സ്ഥലത്ത് നിന്നും മാറ്റിയിട്ടുമുണ്ട്.